---
title: "കണ്ണൂരിൽ കനത്ത മഴ: റോഡിലേക്ക് മതിലിടിഞ്ഞ് അപകടം; സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/220885/kannur"
published_at: "2024-07-18T11:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6698b05843aab_IMG-20240718-WA0017.jpg"
keywords: []
---

# കണ്ണൂരിൽ കനത്ത മഴ: റോഡിലേക്ക് മതിലിടിഞ്ഞ് അപകടം; സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

> **Lead Summary:** **കണ്ണൂർ**:കണ്ണൂരിൽ കനത്ത മഴ തുടരുന്നു. അഞ്ചരക്കണ്ടിയിൽ കെട്ടിടത്തിന്റെ മതിലിടിഞ്ഞ് അപകടം. സ്കൂൾ വിദ്യാർത്ഥികൾ രക്ഷപ്പെട്ടത് അത്ഭുതകരമായി. അഞ്ചരക്കണ്ടി ടൗണിലെ കെട്ടിടത്തിന്റെ മതിലാണ് ഇടിഞ്ഞു വീണത്. കുട്ടികൾ ഓടി മാറിയതിനാൽ വൻ ദുരന്തം ഒഴിവായി.

## Article Content

**കണ്ണൂർ**:കണ്ണൂരിൽ കനത്ത മഴ തുടരുന്നു. അഞ്ചരക്കണ്ടിയിൽ കെട്ടിടത്തിന്റെ മതിലിടിഞ്ഞ് അപകടം. സ്കൂൾ വിദ്യാർത്ഥികൾ രക്ഷപ്പെട്ടത് അത്ഭുതകരമായി. അഞ്ചരക്കണ്ടി ടൗണിലെ കെട്ടിടത്തിന്റെ മതിലാണ് ഇടിഞ്ഞു വീണത്. കുട്ടികൾ ഓടി മാറിയതിനാൽ വൻ ദുരന്തം ഒഴിവായി.

കുട്ടികൾ ഒഴിഞ്ഞുമാറുമ്പോൾ റോഡിൽ വാഹനങ്ങൾ വരാതിരുന്നതും അപകടം ഒഴിവാക്കി. മട്ടന്നൂർ നായിക്കാലിയിൽ റോഡിടിഞ്ഞു. മട്ടന്നൂർ- ഇരിക്കൂർ റോഡിൻ്റെ ഒരു ഭാഗമാണ് പുഴയിലേക്ക് ഇടിഞ്ഞ് വീണത്. റോഡിന്റെ പുനർനിർമ്മാണം നടക്കുന്ന ഭാഗത്താണ് അപകടം. ഇത് വഴിയുള്ള യാത്ര പൂർണ്ണമായും നിരോധിച്ചു. സമീപത്തെ കുടുംബത്തെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. മട്ടന്നൂർ വെളിയമ്പ്രയിൽ വെള്ളം കയറി. നിർത്തിയിട്ട കാർ വെള്ളക്കെട്ടിൽ മുങ്ങി. ശക്തമായ മഴയാണ് ഇന്നലെ രാത്രി മുതൽ കണ്ണൂർ ജില്ലയുടെ പല ഭാഗത്തും പെയ്യുന്നത്. കൊട്ടിയൂർ പാൽച്ചുരം വഴി ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. പാനൂർ കുന്നോത്ത്പറമ്പ് മേഖലയിലും റോഡിൽ വെള്ളം കയറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/220885/kannur)