---
title: "ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച്‌ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു"
english_title: "Ummanchandy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/220937/ummanchandy"
published_at: "2024-07-18T14:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6698d3dbf0ffb_1000013221.jpg"
keywords: []
---

# ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച്‌ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു

> **Lead Summary:** മുഴക്കുന്ന് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാക്കയങ്ങാട് മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ്സ് ദേശിയ നേതാവുമായിരുന്ന ഉമ്മന്‍ചാണ്ടിയുടെ ചരമ വാര്‍ഷിക ദിനത്തോടനുബന്ധിച്ച് പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി.

## Article Content

മുഴക്കുന്ന് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാക്കയങ്ങാട് മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ്സ് ദേശിയ നേതാവുമായിരുന്ന ഉമ്മന്‍ചാണ്ടിയുടെ ചരമ വാര്‍ഷിക ദിനത്തോടനുബന്ധിച്ച് പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി.

മണ്ഡലം പ്രസിഡന്റ്‌ നമേഷ് കുമാറിന്റെ അധ്യക്ഷതയിൽ പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് പി പി മുസ്തഫ അനുസ്മരണ പ്രഭാഷണം നടത്തി.

ചടങ്ങിൽ വി പ്രകാശൻ,വി രാജു, എ കുഞ്ഞിരാമൻ നമ്പ്യാർ,ഒ ഹംസ, കെ എം ഗിരീഷ്, സി നസീർ,സജീവൻ കെ കെ,എ കെ ഹസ്സൻ,പി രമേശൻ,സിബി ജോസഫ്, ബി മിനി, സജിത മോഹനൻ, വി ഡി ജോസ്, വിജയലക്ഷ്മി, സഫീറ ഹസ്സൻ, വൈഷ്ണവി ഗിരീഷ്‌ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/220937/ummanchandy)