---
title: "ആറളത്ത് വീടിനു മുകളിൽ മരം വീണു "
english_title: "Tree Falls On Top Of House In Aralam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/220994/tree-falls-on-top-of-house-in-aralam"
published_at: "2024-07-18T18:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66990dced689a_aralam.jpg"
keywords: []
---

# ആറളത്ത് വീടിനു മുകളിൽ മരം വീണു 

> **Lead Summary:** ഇരിട്ടി: ആറളം ഒടാക്കൽ തറപ്പേൽ ബാബുവിന്റെ വീടിനു മുകളിൽ കൂറ്റൻ മരം കടപുഴകി വീണ് വീടിന് സാരമായി കേടുപാട് സംഭവിച്ചു. സംഭവസ്ഥലം ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ വേലായുധൻ ആറളം ഗ്രാമപഞ്ചായത്ത് മെമ്പർ ജെസ്സി ഉമ്മി കുഴി എന്നിവർ വീട് സന്ദർശിച്ചു. 

## Article Content

ഇരിട്ടി: ആറളം ഒടാക്കൽ തറപ്പേൽ ബാബുവിന്റെ വീടിനു മുകളിൽ കൂറ്റൻ മരം കടപുഴകി വീണ് വീടിന് സാരമായി കേടുപാട് സംഭവിച്ചു. സംഭവസ്ഥലം ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ വേലായുധൻ ആറളം ഗ്രാമപഞ്ചായത്ത് മെമ്പർ ജെസ്സി ഉമ്മി കുഴി എന്നിവർ വീട് സന്ദർശിച്ചു. 

കേരളത്തിലുടനീളം കനത്ത മഴ തുടരുകയാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടു. വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മധ്യഭാഗത്താണ് പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടത്. അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ ന്യൂനമര്‍ദം ശക്തിപ്രാപിച്ചു വടക്കു-

ടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചു ഒഡിഷ തീരത്തു എത്താന്‍ സാധ്യത. ഇതിന്റെ ഭാഗമായി അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/220994/tree-falls-on-top-of-house-in-aralam)