---
title: "ഉമ്മന്‍ചാണ്ടി ലോകത്തിനാകെ മാതൃകയായ നേതാവ്: അഡ്വ സണ്ണി ജോസഫ് "
english_title: "Oommen Chandy Is A Role Model Leader  Advocate Sunny Joseph "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/221001/oommen-chandy-is-a-role-model-leader-advocate-sunny-joseph"
published_at: "2024-07-18T19:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66991c9ba01ea_SUNNY_JOSEPH_MLA.jpg"
keywords: []
---

# ഉമ്മന്‍ചാണ്ടി ലോകത്തിനാകെ മാതൃകയായ നേതാവ്: അഡ്വ സണ്ണി ജോസഫ് 

> **Lead Summary:** കണ്ണൂര്‍: ലോകമെമ്പാടുമുള്ള മലയാളികളുടെ അഭിമാനമെന്നു മാത്രമല്ല, ലോകത്തിനാകെ മാതൃകയായ നേതാവായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന് അഡ്വ.സണ്ണി ജോസഫ് എംഎല്‍എ. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഒന്നാം ഓര്‍മ്മ ദിനത്തില്‍ ഡിസിസി യില്‍ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു ഭരണാധികാരി എങ്ങനെയായിരിക്കണമെന്നതിന്റെ എക്കാലത്തേയും മാതൃകയാണ് ഉമ്മന്‍ചാണ്ടി. ഉമ്മന്‍ചാണ്ടി സാധാരണജനങ്ങളുടെ മനസറിഞ്ഞു പ്രവര്‍ത്തിച്ചു. അദ്ദേഹത്തിന്റെ ജീവിതം ഒരു തുറന്ന പുസ്തകമായിരുന്നു. ഏതൊരാള്‍ക്കും എപ്പോഴും കടന്നു ചെല്ലാനാകുന്ന വിധം അധികാരത്തിന്റെ വേലിക്കെട്ടുകളെല്ലാം പൊളിച്ചു മാറ്റി അദ്ദേഹം ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചു.

## Article Content

കണ്ണൂര്‍: ലോകമെമ്പാടുമുള്ള മലയാളികളുടെ അഭിമാനമെന്നു മാത്രമല്ല, ലോകത്തിനാകെ മാതൃകയായ നേതാവായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന് അഡ്വ.സണ്ണി ജോസഫ് എംഎല്‍എ. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഒന്നാം ഓര്‍മ്മ ദിനത്തില്‍ ഡിസിസി യില്‍ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു ഭരണാധികാരി എങ്ങനെയായിരിക്കണമെന്നതിന്റെ എക്കാലത്തേയും മാതൃകയാണ് ഉമ്മന്‍ചാണ്ടി. ഉമ്മന്‍ചാണ്ടി സാധാരണജനങ്ങളുടെ മനസറിഞ്ഞു പ്രവര്‍ത്തിച്ചു. അദ്ദേഹത്തിന്റെ ജീവിതം ഒരു തുറന്ന പുസ്തകമായിരുന്നു. ഏതൊരാള്‍ക്കും എപ്പോഴും കടന്നു ചെല്ലാനാകുന്ന വിധം അധികാരത്തിന്റെ വേലിക്കെട്ടുകളെല്ലാം പൊളിച്ചു മാറ്റി അദ്ദേഹം ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചു.

രാഷ്ട്രീയത്തിനതീതമായ വലിയ പിന്തുണ എക്കാലവും നിലനിര്‍ത്താന്‍ ഉമ്മന്‍ചാണ്ടിക്കു സാധിച്ചതായി അഡ്വ. സണ്ണി ജോസഫ് പറഞ്ഞു. പുഷ്പാര്‍ച്ചനയ്ക്കും അനുസ്മരണത്തിനും ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്ജ് നേതൃത്വം നല്‍കി. ഡിസിസി ഹാളില്‍ ഉമ്മന്‍ചാണ്ടിയുടെ ഫോട്ടോ അനാഛാദനം അഡ്വ .സജീവ് ജോസഫ് എംഎല്‍എ നിര്‍വ്വഹിച്ചു.

പ്രൊഫ. എ ഡി മുസ്തഫ, അഡ്വ .സോണി സെബാസ്റ്റ്യന്‍, പി ടി മാത്യു, കെ സി മുഹമ്മദ് ഫൈസല്‍, ടി ഒ മോഹനന്‍, വി വി പുരുഷോത്തമന്‍ ,എന്‍ പി ശ്രീധരന്‍ ,റിജില്‍ മാക്കുറ്റി,മുഹമ്മദ് ബ്ലാത്തൂര്‍,റഷീദ് കവ്വായി,എന്‍ പി ശ്രീധരന്‍, സുരേഷ് ബാബു എളയാവൂര്‍, അമൃത രാമകൃഷ്ണന്‍,വി പി അബ്ദുള്‍ റഷീദ്, അഡ്വ.പി ഇന്ദിര, പി മാധവന്‍ മാസ്റ്റര്‍, എം കെ മോഹനന്‍, എംപി വേലായുധന്‍, സി ടി ഗിരിജ, മുഹമ്മദ് ഷമ്മാസ്, ശ്രീജ മഠത്തില്‍, വിജില്‍ മോഹനന്‍, കായക്കല്‍ രാഹുല്‍, കൂക്കിരി രാജേഷ്, എം സി അതുല്‍,കൂട്ടിനേഴത്ത് വിജയന്‍ , കല്ലിക്കോടന്‍ രാഗേഷ്, ഉഷാകുമാരി തുടങ്ങിയവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/221001/oommen-chandy-is-a-role-model-leader-advocate-sunny-joseph)