---
title: "കണ്ണൂരിൽ വെള്ളക്കെട്ടുള്ള റോഡിൽ വിദ്യാര്‍ത്ഥികളെ ഇറക്കിവിട്ട സ്കൂൾ ബസ് ഡ്രൈവറെ സസ്പെൻഡ് ചെയ്തു"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/221014/kannur"
published_at: "2024-07-18T19:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669925d888f98_download_-_2023-10-01T070017.806.jpeg"
keywords: []
---

# കണ്ണൂരിൽ വെള്ളക്കെട്ടുള്ള റോഡിൽ വിദ്യാര്‍ത്ഥികളെ ഇറക്കിവിട്ട സ്കൂൾ ബസ് ഡ്രൈവറെ സസ്പെൻഡ് ചെയ്തു

> **Lead Summary:** **കണ്ണൂര്‍**: വെള്ളക്കെട്ടുള്ള റോഡില്‍ വിദ്യാര്‍ത്ഥികളെ ഇറക്കിവിട്ട സ്കൂള്‍ ബസ് ഡ്രൈവറെ സസ്പെൻഡ് ചെയ്തു. കണ്ണൂര്‍ ചമ്പാട് ചോതാവൂര്‍ സ്കൂളിലെ ഇരുപതോളം കുട്ടികളെയാണ് സ്കൂള്‍ ബസ് ഡ്രൈവര്‍ പാതിവഴിയിൽ ഇറക്കിവിട്ടത്.

## Article Content

**കണ്ണൂര്‍**: വെള്ളക്കെട്ടുള്ള റോഡില്‍ വിദ്യാര്‍ത്ഥികളെ ഇറക്കിവിട്ട സ്കൂള്‍ ബസ് ഡ്രൈവറെ സസ്പെൻഡ് ചെയ്തു. കണ്ണൂര്‍ ചമ്പാട് ചോതാവൂര്‍ സ്കൂളിലെ ഇരുപതോളം കുട്ടികളെയാണ് സ്കൂള്‍ ബസ് ഡ്രൈവര്‍ പാതിവഴിയിൽ ഇറക്കിവിട്ടത്.

റോഡില്‍ വെള്ളം കയറിയതിനാല്‍ വീട്ടിലെത്താനാകാതെ കുട്ടികള്‍ വഴിയില്‍ കുടുങ്ങിയതോടെ വലിയ പ്രതിഷേധമുയർന്നിരുന്നു. ഒരാൾപ്പൊക്കം വെള്ളമുള്ളിടത്താണ് ബസ് ഡ്രൈവർ കുട്ടികളെ ഇറക്കി വിട്ടത്. സംഭവത്തില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. ഇതിന് പിന്നാലെയാണ് ഡ്രൈവറെ സസ്പെൻഡ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/221014/kannur)