---
title: "മുഴക്കുന്നിൽ അപകടകരമായി നിൽക്കുന്ന മരം മുറിച്ചുമാറ്റാൻ ഉത്തരവിട്ട് സബ് കളക്ടർ"
english_title: "Sub-Collector Orders Felling Of Tree That Is Dangerously Standing In Muzhakkunnu"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/221025/sub-collector-orders-felling-of-tree-that-is-dangerously-standing-in-muzhakkunnu"
published_at: "2024-07-18T20:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66992d02eb779_muzhakunnu.jpg"
keywords: []
---

# മുഴക്കുന്നിൽ അപകടകരമായി നിൽക്കുന്ന മരം മുറിച്ചുമാറ്റാൻ ഉത്തരവിട്ട് സബ് കളക്ടർ

> **Lead Summary:**  പേരാവൂർ: മുഴക്കുന്ന് വില്ലേജ് പരിധിയിൽ കുറുക്കൻ മുക്കിലെ, റോഡിലേക്ക് അപകടകരമായി ചാഞ്ഞ് നിൽക്കുന്ന വൃക്ഷം അടിയന്തിരമായി മുറിച്ചുമാറ്റാൻ സബ് കളക്ടർ സന്ദീപ് കുമാർ ഐ എ എസ് ഉത്തരവിട്ടു. മരം അത്യധികം അപകട ഭീഷണി ഉയർത്തുന്നതിനാലും, പ്രസ്തുത മരം വീണ് പൊതുജനങ്ങളുടെ ജീവനും സ്വത്തിനും അപായം സംഭവിക്കാൻ സാധ്യത ഉള്ളതിനാലും, ജനങ്ങളുടെ സുരക്ഷ മുൻനിർത്തി പ്രസ്തുത മരം അടിയന്തിരമായി മുറിച്ച് മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കുവാൻ പൊതുമരാമത്ത് വകുപ്പ് അസിസിറ്റൻ്റ് എഞ്ചിനീയർ (റോഡ്സ്) ഇരിട്ടിക്ക് കൈമാറി.

## Article Content

 പേരാവൂർ: മുഴക്കുന്ന് വില്ലേജ് പരിധിയിൽ കുറുക്കൻ മുക്കിലെ, റോഡിലേക്ക് അപകടകരമായി ചാഞ്ഞ് നിൽക്കുന്ന വൃക്ഷം അടിയന്തിരമായി മുറിച്ചുമാറ്റാൻ സബ് കളക്ടർ സന്ദീപ് കുമാർ ഐ എ എസ് ഉത്തരവിട്ടു. മരം അത്യധികം അപകട ഭീഷണി ഉയർത്തുന്നതിനാലും, പ്രസ്തുത മരം വീണ് പൊതുജനങ്ങളുടെ ജീവനും സ്വത്തിനും അപായം സംഭവിക്കാൻ സാധ്യത ഉള്ളതിനാലും, ജനങ്ങളുടെ സുരക്ഷ മുൻനിർത്തി പ്രസ്തുത മരം അടിയന്തിരമായി മുറിച്ച് മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കുവാൻ പൊതുമരാമത്ത് വകുപ്പ് അസിസിറ്റൻ്റ് എഞ്ചിനീയർ (റോഡ്സ്) ഇരിട്ടിക്ക് കൈമാറി.

പാതയിലേക്ക് ചാഞ്ഞ് നിൽക്കുന്ന മരം ജനങ്ങൾക്ക് ഭീഷണി ഉള്ളതിനാൽ മുറിച്ച് നിക്കാൻ നടപടി സ്വീകരിക്കണമെന്ന് അഡ്വ.സണ്ണി ജോസഫ് എം.എൽ.എ ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/221025/sub-collector-orders-felling-of-tree-that-is-dangerously-standing-in-muzhakkunnu)