കേളകം : ശാന്തിഗിരിയിലെ കൈലാസം പടിയിൽ ഭൂമിയിൽ വിള്ളൽ കണ്ടെത്തിയ പ്രദേശത്ത് കുടുംബങ്ങളെ മാറ്റിപാർപ്പിക്കുന്ന വിഷയത്തിൽ കേളകം പഞ്ചായത്ത് പ്രസിഡന്റ് വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്നു എന്ന് യൂത്ത് കോൺഗ്രസ്. പ്രദേശത്ത് മുപ്പതോളം കുടുംബങ്ങളെ മാറ്റി പാർപ്പിച്ചാൽ മാത്രമേ പ്രശ്നത്തിന് ശ്വാശത പരിഹാരം കണ്ടെത്താനാകൂ എം.എൽ.എ നിയമസഭയിൽ അടക്കം അറിയിച്ച വിഷയമാണ്.
സണ്ണി ജോസഫ് എം.എൽ.എ നേതൃത്വത്തിൽ 2019 ലെ പ്രളയത്തിന് ശേഷം മൂന്ന് കുടുംബങ്ങൾക്ക് 10 ലക്ഷം രൂപയും കഴിഞ്ഞ വർഷം വീണ്ടും ഏഴ് കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപയും നൽകി. നിലവിൽ അടിയന്തിരമായി അഞ്ച് കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ട നടപടികളുമായി പേരാവൂർ എം.എൽ.എ മുന്നോട്ട് പോകുമ്പോൾ ഒന്നും ചെയ്യാനാകാതെ നോക്കുകുത്തിയായി നിന്ന കേളകം പഞ്ചായത്ത് പ്രസിഡന്റ് എം.എൽ.എയ്ക്ക് എതിരെ നടത്തുന്ന തെറ്റായ വാദങ്ങൾ അവസാനിപ്പിച്ച് മാപ്പ് പറയണം എന്ന് യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറിമാരായ വിപിൻ ജോസഫ്, ജിബിൻ ജെയ്സൺ, മണ്ഡലം പ്രസിഡൻ്റുമാരായ ആദർശ് തോമസ്, ടോണി വർഗ്ഗീസ്, റെജിനോൾഡ് മൈക്കിൾ എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.
Kelakam Panchayat President Spreading Lies, Says Youth Congress