കൊല്ലുമെന്ന് പറഞ്ഞാൽ അത് ഗൂഢാലോചനയാകുമോ: ഹൈക്കോടതി

കൊല്ലുമെന്ന് പറഞ്ഞാൽ അത് ഗൂഢാലോചനയാകുമോ:  ഹൈക്കോടതി
Jan 22, 2022 11:52 AM | By Sheeba G Nair

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപ് ശ്രമിച്ചുവെന്ന കേസിൽ സംശയങ്ങൾ പ്രകടിപ്പിച്ച് ഹൈക്കോടതി. വെറുതെ ഒരാളെ കൊല്ലുമെന്ന് പറഞ്ഞാൽ അത് ഗൂഢാലോചനയാകുമോ എന്ന് ഹൈക്കോടതി ചോദിച്ചു. അതിലേക്ക് നയിക്കുന്ന പ്രവൃത്തി എന്തെങ്കിലും ഉണ്ടായാലല്ലേ അതിൽ കൊലപാതകത്തിനുള്ള ഗൂഢാലോചനയെന്ന കുറ്റം തെളിയിക്കാനാകൂ എന്നും കോടതി ആരാഞ്ഞു.

ജസ്റ്റിസ് പി ഗോപിനാഥാണ് ഹർജി പരിഗണിച്ചത്.എന്നാൽ കൊല്ലുമെന്ന് വാക്കാൽ വെറുതെ ദിലീപ് പറഞ്ഞതല്ല, അതിലേക്ക് നയിക്കുന്ന പ്രവൃത്തികൾ ചെയ്തിട്ടുണ്ടെന്നും, അതിനുള്ള തെളിവുകൾ തങ്ങളുടെ പക്കലുണ്ട് എന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി.

ആലുവയിലെ 'പത്മസരോവരം' എന്ന വീട്ടിൽ വച്ച് അന്വേഷണ ഉദ്യോഗസ്ഥരായ ബി സന്ധ്യ ഐപിഎസ്, ഡിവൈഎസ്പി സോജൻ, ആലുവ റൂറൽ എസ്പി എ വി ജോർജ്, ബൈജു പൗലോസ് എന്നിവരെ കൊല്ലുമെന്നും കൈ വെട്ടുമെന്നും ദിലീപ് പറയുന്നത് കേട്ടുവെന്നാണ് സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയത്.

ഈ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കേസിൽ കൂടുതൽ അന്വേഷണം തുടങ്ങിയത്. ഇതിന് ശേഷം അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാൻ ഗൂഢാലോചന നടത്തി, കൊലപ്പെടുത്താൻ ശ്രമം നടത്തി എന്നീ ക്രിമിനൽ കുറ്റങ്ങൾ ചുമത്തി ദിലീപിനെതിരെ കൂടുതൽ കേസുകൾ ചുമത്തുകയും ചെയ്തു.ഇന്നലെ ഈ കേസ് ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വന്നിരുന്നതാണ്.

എന്നാൽ കൂടുതൽ സമയമെടുത്ത് വാദം കേൾക്കേണ്ട കേസായതിനാൽ ഇതിന് പ്രത്യേക സിറ്റിംഗ് അനുവദിക്കുന്നതായി ജസ്റ്റിസ് ഗോപിനാഥ് വ്യക്തമാക്കുകയായിരുന്നു. ഇതേത്തുടർന്ന് ഇന്ന് രാവിലെ പത്തേകാലിനാണ് കേസിൽ പ്രത്യേക സിറ്റിംഗ് തുടങ്ങിയത്.

High Court

Next TV

Related Stories
#mattannur l നിരവധി ക്രിമിനൽ കേസിൽ പ്രതിയായ യുവാവിനെതിരെ കാപ്പ ചുമത്തി

Apr 20, 2024 05:29 PM

#mattannur l നിരവധി ക്രിമിനൽ കേസിൽ പ്രതിയായ യുവാവിനെതിരെ കാപ്പ ചുമത്തി

നിരവധി ക്രിമിനൽ കേസിൽ പ്രതിയായ യുവാവിനെതിരെ കാപ്പ...

Read More >>
തൃശൂര്‍ പൂരം തടയാന്‍ ശ്രമിച്ച പോലീസ് നടപടി ആരാധനാ സ്വാതന്ത്ര്യത്തിന്റെ ധ്വംസനം: കുമ്മനം

Apr 20, 2024 05:24 PM

തൃശൂര്‍ പൂരം തടയാന്‍ ശ്രമിച്ച പോലീസ് നടപടി ആരാധനാ സ്വാതന്ത്ര്യത്തിന്റെ ധ്വംസനം: കുമ്മനം

തൃശൂര്‍ പൂരം തടയാന്‍ ശ്രമിച്ച പോലീസ് നടപടി ആരാധനാ സ്വാതന്ത്ര്യത്തിന്റെ ധ്വംസനം:...

Read More >>
#kuthuparamba  l  ജീവിതമാണ് ലഹരി; ലഹരിക്കെതിരെയുള്ള  ബോധവൽക്കരണത്തിന്റെ ഭാഗമായി വീഡിയോ ആൽബം പ്രകാശനം ചെയ്തു

Apr 20, 2024 04:56 PM

#kuthuparamba l ജീവിതമാണ് ലഹരി; ലഹരിക്കെതിരെയുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി വീഡിയോ ആൽബം പ്രകാശനം ചെയ്തു

ജീവിതമാണ് ലഹരി;ലഹരിക്കെതിരെയുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി വീഡിയോ ആൽബം പ്രകാശനം ചെയ്തു....

Read More >>
#mazhoor l മഴൂർ നെല്ലിയോട്ട് ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവത്തിന് തുടക്കമായി

Apr 20, 2024 04:46 PM

#mazhoor l മഴൂർ നെല്ലിയോട്ട് ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവത്തിന് തുടക്കമായി

മഴൂർ നെല്ലിയോട്ട് ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവത്തിന്...

Read More >>
#aanthoor l അനുമോദനം  നൽകി

Apr 20, 2024 04:38 PM

#aanthoor l അനുമോദനം നൽകി

അനുമോദനം നൽകി...

Read More >>
#iritty l വീടുകളിൽ നിന്നും നാടോടികൾ ശേഖരിക്കുന്ന പഴയ വസ്ത്രം സംഘം വഴിയരികിൽ ഉപേക്ഷിച്ച് കടന്നുകളയുന്നു

Apr 20, 2024 03:40 PM

#iritty l വീടുകളിൽ നിന്നും നാടോടികൾ ശേഖരിക്കുന്ന പഴയ വസ്ത്രം സംഘം വഴിയരികിൽ ഉപേക്ഷിച്ച് കടന്നുകളയുന്നു

വീടുകളിൽ നിന്നും നാടോടികൾ ശേഖരിക്കുന്ന പഴയ വസ്ത്രം സംഘം വഴിയരികിൽ ഉപേക്ഷിച്ച് കടന്നുകളയുന്നു...

Read More >>
Top Stories