---
title: "സ്കൂട്ടറിൽ കടത്തുകയായിരുന്ന 24 കുപ്പി മദ്യവുമായി റിട്ടയേർഡ് എസ് ഐ ഉൾപ്പെടെ 2 പേർ പിടിയിൽ"
english_title: "With 24 bottles of alcohol"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/22111/With-24-bottles-of-alcohol"
published_at: "2022-01-22T12:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61eba91b4cc27_Picsart_22-01-22_12-19-11-938.jpg"
keywords: []
---

# സ്കൂട്ടറിൽ കടത്തുകയായിരുന്ന 24 കുപ്പി മദ്യവുമായി റിട്ടയേർഡ് എസ് ഐ ഉൾപ്പെടെ 2 പേർ പിടിയിൽ

> **Lead Summary:** സ്കൂട്ടറിൽ കടത്തുകയായിരുന്ന 24 കുപ്പി മദ്യവുമായി റിട്ടയേർഡ് എസ് ഐ ഉൾപ്പെടെ 2 പേർ പിടിയിൽ. തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ അഷറഫ് എം വി യുടെ നേതൃത്വത്തിൽ കുറുമാത്തൂർ ബാവുപ്പറമ്പ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 12 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യം KL59C 9859 നമ്പർ സ്കൂട്ടറിൽ കടത്തിക്കൊണ്ടു വന്ന ചുഴലി സ്വദേശി റിട്ടയേർഡ് എസ് ഐ ഉണ്ണികൃഷ്ണൻ( ഉണ്ണി പ്പോലീസ്),

## Article Content

സ്കൂട്ടറിൽ കടത്തുകയായിരുന്ന 24 കുപ്പി മദ്യവുമായി റിട്ടയേർഡ് എസ് ഐ ഉൾപ്പെടെ 2 പേർ പിടിയിൽ. തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ അഷറഫ് എം വി യുടെ നേതൃത്വത്തിൽ കുറുമാത്തൂർ ബാവുപ്പറമ്പ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 12 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യം KL59C 9859 നമ്പർ സ്കൂട്ടറിൽ കടത്തിക്കൊണ്ടു വന്ന ചുഴലി സ്വദേശി റിട്ടയേർഡ് എസ് ഐ ഉണ്ണികൃഷ്ണൻ( ഉണ്ണി പ്പോലീസ്),

ചുഴലി മൊട്ടക്കേപ്പീടിക താമസം മുണ്ടയിൽ വീട്ടിൽ നാരായണൻ എന്നിവരെ അറസ്റ്റ് ചെയ്തു അബ്കാരി കേസ് എടുത്തു. പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർ മാരായ ഷൈജു.കെ.വി , വിനീത്.പി. ആർ എന്നിവരുണ്ടായിരുന്നു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/22111/With-24-bottles-of-alcohol)