---
title: "വാഹന മോഷ്ടാവ് വീരാജ്പേട്ട സിറ്റി പോലീസിൻ്റെ മിന്നൽ ഓപ്പറേഷനിൽ പിടിയിൽ "
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/221112/iritty"
published_at: "2024-07-19T10:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6699f3e3b677f_IMG-20240719-WA0011.jpg"
keywords: []
---

# വാഹന മോഷ്ടാവ് വീരാജ്പേട്ട സിറ്റി പോലീസിൻ്റെ മിന്നൽ ഓപ്പറേഷനിൽ പിടിയിൽ 

> **Lead Summary:**  **ഇരിട്ടി** : വീരാജ്പേട്ട താലൂക്കിലെ ഒന്നാം പെരുമ്പാടി വില്ലേജിൽ താമസക്കാരനായ എൻ.ദർശൻ നായിക് ആണ് വാഹന മോഷണത്തിൽ വീരാജ്പേട്ട പോലീസ് അറസ്റ്റ് ചെയ്തത് . ഒരു കാറും 11 ഓളം ബൈക്കും ഇയാൾ മോഷ്ടിച്ചതയായി പോലീസ് കണ്ടെത്തി . കഞ്ചാവ് കേസിൽ ഒളിവിലായ ദർശൻ നായികിനും കൂട്ടാളികൾക്കും വേണ്ടിയുള്ള അന്വേഷണത്തിന് ഇടയിലാണ് ഇവർ ഉപയോഗിച്ച വാഹങ്ങൾ പോലീസ് കണ്ടെത്തിയത് .

## Article Content

 **ഇരിട്ടി** : വീരാജ്പേട്ട താലൂക്കിലെ ഒന്നാം പെരുമ്പാടി വില്ലേജിൽ താമസക്കാരനായ എൻ.ദർശൻ നായിക് ആണ് വാഹന മോഷണത്തിൽ വീരാജ്പേട്ട പോലീസ് അറസ്റ്റ് ചെയ്തത് . ഒരു കാറും 11 ഓളം ബൈക്കും ഇയാൾ മോഷ്ടിച്ചതയായി പോലീസ് കണ്ടെത്തി . കഞ്ചാവ് കേസിൽ ഒളിവിലായ ദർശൻ നായികിനും കൂട്ടാളികൾക്കും വേണ്ടിയുള്ള അന്വേഷണത്തിന് ഇടയിലാണ് ഇവർ ഉപയോഗിച്ച വാഹങ്ങൾ പോലീസ് കണ്ടെത്തിയത് .

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ദർശൻ നായിക് പിടിയിലാകുന്നത് . പ്രതിയും സംഘവും ചേർന്ന് വാഹനങ്ങൾ മോഷ്ടിച്ച് ചെറിയ വിലയിൽ വിറ്റ് ആഡംബര ജീവിതം നയിച്ചുവരിക ആയിരുന്നു . മോഷ്ടിച്ച വാഹനങ്ങൾ ഉപയോഗിച്ച് മയക്കുമരുന്ന് കടത്താൻ ഉൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തികളിൽ ഏർപ്പെട്ടിരുന്നതായും പോലീസ് കണ്ടെത്തി . ഹുൻസൂരിൽ റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന മാരുതി ഒമിനി കാർ സംഘം മോഷണം നടത്തിയതായി പോലീസ് കണ്ടെത്തി . കുടക് ജില്ലാ പോലീസ് സൂപ്രണ്ട് രാമരാജൻ, വിരാജ്പേട്ട് സബ് ഡിവിഷണൽ പോലീസ് സൂപ്രണ്ട് മോഹൻ കുമാർ എന്നിവരുടെ നേതൃത്വത്തിൽ സർക്കിൾ ഇൻസ്‌പെക്ടർ ബി.എസ്. ശിരുദ്രഅടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത് . പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

   

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/221112/iritty)