---
title: "കനത്ത മഴ: പാനൂർ - തലശേരി റൂട്ടിൽ  വെള്ളക്കെട്ട്"
english_title: "Panoorthalasseryroad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/221192/panoorthalasseryroad"
published_at: "2024-07-19T14:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669a2be36de5a_1000013451.jpg"
keywords: []
---

# കനത്ത മഴ: പാനൂർ - തലശേരി റൂട്ടിൽ  വെള്ളക്കെട്ട്

> **Lead Summary:** **കണ്ണൂർ : **കനത്ത മഴയിൽ കണ്ണൂർ ജില്ലയിലെ പാനൂർ - തലശേരി റൂട്ടിൽ മാക്കുനിയിൽ വൻ വെള്ളക്കെട്ട്. ഇരുചക്ര വാഹനയാത്രയടക്കം ഏറെ ദുഷ്ക്കരമായി.

## Article Content

**കണ്ണൂർ : **കനത്ത മഴയിൽ കണ്ണൂർ ജില്ലയിലെ പാനൂർ - തലശേരി റൂട്ടിൽ മാക്കുനിയിൽ വൻ വെള്ളക്കെട്ട്. ഇരുചക്ര വാഹനയാത്രയടക്കം ഏറെ ദുഷ്ക്കരമായി.

മാക്കുനി മുതൽ ഗോൾഡൻ ബാർ പരിസരം വരെയാണ് വെള്ളക്കെട്ട്. 3 ദിവസമായി പെയ്ത കനത്ത മഴയിൽ ചമ്പാട് മാക്കുനിയിൽ റോഡിൽ വൻ വെള്ളക്കെട്ട്. ഇരുചക്ര വാഹനങ്ങൾക്കും, ഓട്ടോറിക്ഷകൾക്കും ഇപ്പോൾ യാത്ര സാധ്യമല്ല.

മാക്കുനി മത്സ്യമാർക്കറ്റ് മുതൽ മൂലക്കടവ് ഗോൾഡൻ ബാർ വരെ നീണ്ടു കിടക്കുന്ന വെള്ളക്കെട്ട് മറി കടക്കൽ കാൽ നടയാത്രക്കാർക്ക് ദുഷ്കരമാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/221192/panoorthalasseryroad)