---
title: "വയനാട്ടിൽ രക്ഷാപ്രവർത്തനത്തിന് കൂടുതൽ ബോട്ടുകൾ എത്തിക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ"
english_title: "Aksaserndren"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/221193/aksaserndren"
published_at: "2024-07-19T14:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669a2cf3c697e_1000013458.jpg"
keywords: []
---

# വയനാട്ടിൽ രക്ഷാപ്രവർത്തനത്തിന് കൂടുതൽ ബോട്ടുകൾ എത്തിക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ

> **Lead Summary:** **കൽപ്പറ്റ : ** വയനാട്ടിൽ രക്ഷാപ്രവർത്തനത്തിന് കൂടുതൽ ബോട്ടുകൾ എത്തിക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ .കർണാടകത്തിൽ അർജ്ജുനെ കാണാതായ സംഭവത്തിൽ സർക്കാർ ഇടപെടുമെന്നും മന്ത്രി എ കെ ശശീന്ദ്രൻ കൽപ്പറ്റയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

## Article Content

**കൽപ്പറ്റ : ** വയനാട്ടിൽ രക്ഷാപ്രവർത്തനത്തിന് കൂടുതൽ ബോട്ടുകൾ എത്തിക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ .കർണാടകത്തിൽ അർജ്ജുനെ കാണാതായ സംഭവത്തിൽ സർക്കാർ ഇടപെടുമെന്നും മന്ത്രി എ കെ ശശീന്ദ്രൻ കൽപ്പറ്റയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

കലക്ടറേറ്റിൽ അവലോകന യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അർജ്ജുനനെ കാണാതായ സംഭവത്തിൽ ചീഫ്‌ സെക്രട്ടറി തലത്തിൽ ആശയവിനിമയം തുടരുന്നുണ്ട്.

നേവി, എൻ ഡി ആർ എഫ്‌ സംഘങ്ങൾ എത്തുന്നു. അടിയന്തിര സാഹചര്യം നേരിടാൻ ജില്ല സജ്ജം. നദികളിലെ സ്ഥിതി നിരീക്ഷിക്കുന്നുണ്ട്. കർണ്ണാടകയുമായി ചർച്ച ചെയ്ത്‌ കൂടുതൽ ജലം തുറന്നുവിടാൻ തീരുമാനം.

കൂടുതൽ ബോട്ടുകൾ ലഭ്യമാക്കാൻ തീരുമാനം. എൻ ഡി ആർ എഫ്‌ ടീം സജ്ജം 30 അംഗങ്ങൾ ഇപ്പോഴുണ്ട്‌. ബോട്ടുകൾ എത്തിക്കേണ്ട സാഹചര്യമുണ്ട്‌.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/221193/aksaserndren)