---
title: "ലക്ഷങ്ങൾ വിലവരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ അങ്കമാലിയിൽ പിടികൂടി"
english_title: "Prohibited tobacco products"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/22120/Prohibited-tobacco-products"
published_at: "2022-01-22T13:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ebb83408830_Picsart_22-01-22_13-23-43-102.jpg"
keywords: []
---

# ലക്ഷങ്ങൾ വിലവരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ അങ്കമാലിയിൽ പിടികൂടി

> **Lead Summary:** ലക്ഷങ്ങൾ വിലവരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ അങ്കമാലിയിൽ പിടികൂടി. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് അങ്കമാലി ടി.ബി. ജംഗ്ഷന് സമീപം ഇന്ന് പുലർച്ചെ വാഹനത്തിൽ കടത്തുകയായിരുന്ന പുകയില ഉത്പന്നങ്ങൾ അങ്കമാലി പോലീസ് പിടികൂടിയത്.

## Article Content

ലക്ഷങ്ങൾ വിലവരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ അങ്കമാലിയിൽ പിടികൂടി. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് അങ്കമാലി ടി.ബി. ജംഗ്ഷന് സമീപം ഇന്ന് പുലർച്ചെ വാഹനത്തിൽ കടത്തുകയായിരുന്ന പുകയില ഉത്പന്നങ്ങൾ അങ്കമാലി പോലീസ് പിടികൂടിയത്.

വാഹനവും 2 പേരേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 50-ളം ചാക്കുകളിലാക്കി ദോസ്ത് പിക്കപ്പ് വാനിലാണ് ഇവ കടത്താൻ ശ്രമിച്ചത്. 58 500 പായ്ക്കറ്റ് ഹാൻസ് ആണ് വാഹനത്തിലുണ്ടായിരുന്നത്. പാലക്കാട് നിന്നും പെരുമ്പാവൂരിലേക്ക് കൊണ്ടു പോയ ലഹരി വസ്തുക്കളാണ് പിടിച്ചെടുത്തത്. അങ്കമാലി സി.ഐ. സോണി മത്തായിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/22120/Prohibited-tobacco-products)