---
title: "ചെറുപ്പറമ്പ് ചിറ്റാരിതോട് കര കവിഞ്ഞു ; മൂന്നു വീടുകളിൽ വെള്ളം കയറി"
english_title: "Cheruparambchittarithod"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/221202/cheruparambchittarithod"
published_at: "2024-07-19T14:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669a30d65f1c0_1000013467.jpg"
keywords: []
---

# ചെറുപ്പറമ്പ് ചിറ്റാരിതോട് കര കവിഞ്ഞു ; മൂന്നു വീടുകളിൽ വെള്ളം കയറി

> **Lead Summary:** **കണ്ണൂർ : **പാനൂരിൻ്റെ കിഴക്കൻ മേഖലയായ ചെറുപ്പറമ്പ് ചിറ്റാരിതോട് കര കവിഞ്ഞു. മൂന്നു വീടുകളിൽ വെള്ളം കയറി. വീട്ടുകാരെ ഒഴിപ്പിച്ചു.

## Article Content

**കണ്ണൂർ : **പാനൂരിൻ്റെ കിഴക്കൻ മേഖലയായ ചെറുപ്പറമ്പ് ചിറ്റാരിതോട് കര കവിഞ്ഞു. മൂന്നു വീടുകളിൽ വെള്ളം കയറി. വീട്ടുകാരെ ഒഴിപ്പിച്ചു.

 കുന്നോത്തുപറമ്പ് പഞ്ചായത്തിലെ നാലാം വാർഡിലെ നിപു നിവാസ് വയലിൽ സുരേന്ദ്രൻ, രയരോത്ത് പൊയിൽ ബാലൻ, കുന്നത്ത് ബാലൻ എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്.

ബന്ധുവീടുകളിലേക്ക് മാറി താമസിക്കാൻ വില്ലേജ് ഓഫീസറും, കുന്നോത്തു പറമ്പ് പഞ്ചായത്ത് അധികൃതരും ആവശ്യപ്പെട്ടു.

കൊളവല്ലൂർ വില്ലേജ് ഓഫീസർ അബ്ദുൽ റഹീം , പഞ്ചായത്ത് പ്രസിഡൻ്റ് കെ. ലത, വാർഡ് മെമ്പർ അരവിന്ദൻ, പതിനൊന്നാം വാർഡ് മെമ്പർ അഷ്കർ അലി എന്നിവർ സ്ഥലത്തെത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/221202/cheruparambchittarithod)