---
title: "ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച ബന്ധുവിനെ പോക്സോ കേസിൽ പോലീസ് അറസ്റ്റ് ചെയ്തു"
english_title: "Pocsocase"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/221212/pocsocase"
published_at: "2024-07-19T15:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669a37dad83ae_1000013471.jpg"
keywords: []
---

# ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച ബന്ധുവിനെ പോക്സോ കേസിൽ പോലീസ് അറസ്റ്റ് ചെയ്തു

> **Lead Summary:** **ചെറുപുഴ : ** ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച 38കാരനായ ബന്ധുവിനെ പോക്സോ കേസിൽ പോലീസ് അറസ്റ്റ് ചെയ്തു. ചെറുപുഴ പോലീസ് ഇൻസ്പെക്ടർ ടി.പി.ദിനേശൻ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

## Article Content

**ചെറുപുഴ : ** ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച 38കാരനായ ബന്ധുവിനെ പോക്സോ കേസിൽ പോലീസ് അറസ്റ്റ് ചെയ്തു. ചെറുപുഴ പോലീസ് ഇൻസ്പെക്ടർ ടി.പി.ദിനേശൻ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

വീട്ടിൽ ആളില്ലാത്ത സമയത്താണ് ബന്ധു പെൺകുട്ടിയെ ഉപദ്രവിച്ചിരുന്നത്. അടുത്തിടെ പീഡന വിവരം പെൺകുട്ടി അധ്യാപികയോട് പറഞ്ഞു. അധ്യാപിക വിദ്യാലയ അധികൃതരെയും വിദ്യാലയ അധികൃതർ ചൈൽഡ് ലൈൻ അധികൃതരെയും തുടർന്ന് പോലീസിലും വിവരം അറിയിച്ചു.

കേസെടുത്തതോടെ പ്രതി ഒളിവിൽ പോകുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/221212/pocsocase)