---
title: "കനത്ത മഴ ;  പാനൂരിൽ കെ എസ് ഇ ബി ജീപ്പ് ഒഴുക്കിൽപ്പെട്ടു ; ഫയർ ഫോഴ്സ് എത്തി ജീവനക്കാരെ രക്ഷപ്പെടുത്തി"
english_title: "Ksebjeep"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/221224/ksebjeep"
published_at: "2024-07-19T16:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669a469834d26_1000013494.jpg"
keywords: []
---

# കനത്ത മഴ ;  പാനൂരിൽ കെ എസ് ഇ ബി ജീപ്പ് ഒഴുക്കിൽപ്പെട്ടു ; ഫയർ ഫോഴ്സ് എത്തി ജീവനക്കാരെ രക്ഷപ്പെടുത്തി

> **Lead Summary:** **കണ്ണൂർ : **കനത്ത മഴയിൽ കണ്ണൂർ ജില്ലയിലെ പാനൂരിൽ കെ എസ് ഇ ബി ജീപ്പ് ഒഴുക്കിൽപ്പെട്ടു. ഫയർ ഫോഴ്സ് എത്തിയാണ് ജീവനക്കാരെ രക്ഷപ്പെടുത്തിയത്.

## Article Content

**കണ്ണൂർ : **കനത്ത മഴയിൽ കണ്ണൂർ ജില്ലയിലെ പാനൂരിൽ കെ എസ് ഇ ബി ജീപ്പ് ഒഴുക്കിൽപ്പെട്ടു. ഫയർ ഫോഴ്സ് എത്തിയാണ് ജീവനക്കാരെ രക്ഷപ്പെടുത്തിയത്.

വെള്ളിയാഴ്ച രാവിലെ ആണ് സംഭവം. സംഭവ സ്ഥലത്ത് വൈദ്യുതി പുനസ്ഥാപിക്കാൻ പാനൂർ കെ എസ്ഇബി ഓഫീസിൽ നിന്നും ആണ് ജീവനക്കാർ എത്തിയത്. മനയത്ത് വയൽ ഭാഗത്ത് എത്തിയപ്പോൾ ജീപ്പ് ഒഴുക്കിൽ പ്പെട്ട് മുൻപോട്ട് നീങ്ങുകയും കുഴിയിൽപ്പെട്ട് ജിപ്പിൻ്റെ ഒരു വശം ചെരിയുകയുമായിരുന്നു.

3 ജീവനക്കാരും ജീപ്പിന് മുകളിൽ കയറി നിൽക്കുകയും ചെയ്തു. അപകടത്തിൽ പെട്ട വിവരം ഉടൻ തന്നെ ഫയർഫോഴ്സിൽ അറിയിക്കുകയും ഉടൻ തന്നെ പാനൂരിൽ നിന്നുമുള്ള അഗ്നിശമനാ സേനാംഗങ്ങൾ എത്തി സാഹസികമായാണ് ജിപ്പിന് മുകളിലുള്ള ജീവനക്കാരെ രക്ഷപ്പെടുത്തിയത്.

ഓവർസിയർ ബിജേഷ്, ലൈൻമാൻ അശോകൻ, വർക്കർ അനീഷ് എന്നിവരാണ് ജീപ്പിലുണ്ടായിരുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/221224/ksebjeep)