---
title: "കേളകം പഞ്ചായത്ത്‌ സുവർണ ജൂബിലി : കഥാ മത്സര വിജയികളെ പ്രഖ്യാപിച്ചു"
english_title: "Golden Jubilee"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/22123/Golden-Jubilee"
published_at: "2022-01-22T13:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ebbd7e2c6b9_Picsart_22-01-22_13-46-14-913.jpg"
keywords: []
---

# കേളകം പഞ്ചായത്ത്‌ സുവർണ ജൂബിലി : കഥാ മത്സര വിജയികളെ പ്രഖ്യാപിച്ചു

> **Lead Summary:** കേളകം ഗ്രാമപഞ്ചായത്ത്‌ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ കഥ രചന മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. പെരിന്തൽമണ്ണ സ്വദേശി ഷാഹുൽ ഹമീദ് കെ ടി എഴുതിയ 'പർവതങ്ങളിലെ കാൽപ്പന്ത് കളിക്കാർ ' എന്ന കഥ ഒന്നാം സ്ഥാനം നേടി.

## Article Content

കേളകം ഗ്രാമപഞ്ചായത്ത്‌ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ കഥ രചന മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. പെരിന്തൽമണ്ണ സ്വദേശി ഷാഹുൽ ഹമീദ് കെ ടി എഴുതിയ 'പർവതങ്ങളിലെ കാൽപ്പന്ത് കളിക്കാർ ' എന്ന കഥ ഒന്നാം സ്ഥാനം നേടി.

'പീക്കോക് ' എന്ന കഥയ്ക്ക് ശ്രീകണ്ഠൻ കരിക്കകം രണ്ടാം സ്ഥാനവും 'ക്രാന്തിവൃത്തം' എന്ന കഥ എഴുതിയ അമൽരാജ് ചിറ്റാരിപ്പറമ്പ് മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് ക്യാഷ് പ്രൈസ് ലഭിക്കും. സമ്മാന വിതരണം പിന്നീട് നടക്കുമെന്ന് പ്രസിഡന്റ് സി ടി അനീഷും പ്രോഗ്രാം കൺവീനർ കെ പി ഷാജിയും അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/22123/Golden-Jubilee)