---
title: "മട്ടന്നൂർ - മണ്ണൂർ റോഡിൻ്റെ ശോചനീയാവസ്ഥയ്ക്ക് കാരണം അവഗണന: അഡ്വ.മാർട്ടിൻ ജോർജ്ജ് "
english_title: "Neglect Is The Reason For The Pathetic Condition Of Mattannur-Mannur Road"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/221258/neglect-is-the-reason-for-the-pathetic-condition-of-mattannur-mannur-road"
published_at: "2024-07-19T18:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669a69c823294_adv_martin_george.jpg"
keywords: []
---

# മട്ടന്നൂർ - മണ്ണൂർ റോഡിൻ്റെ ശോചനീയാവസ്ഥയ്ക്ക് കാരണം അവഗണന: അഡ്വ.മാർട്ടിൻ ജോർജ്ജ് 

> **Lead Summary:** കണ്ണൂർ: മട്ടന്നൂർ - മണ്ണൂർ റോഡ് നായിക്കാലി ഭാഗത്ത് റോഡ് പൂർണ്ണമായും പുഴയിലേക്ക് ഇടിഞ്ഞു ഗതാഗതം നിലച്ച പ്രദേശം ഡിസിസി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ്ജ് സന്ദർശിച്ചു. 7-8 വർഷമായി ശൈലജ ടീച്ചർ എംഎൽഎയോടും ബന്ധപ്പെട്ട അധികാരികളോടും നിരവധി തവണ റോഡിൻറെ അറിയിച്ചിട്ടും, നിരവധി പരാതികൾ നൽകിയിട്ടും വേണ്ട നടപടികൾ കൈ കൊണ്ടിട്ടില്ല.

## Article Content

കണ്ണൂർ: മട്ടന്നൂർ - മണ്ണൂർ റോഡ് നായിക്കാലി ഭാഗത്ത് റോഡ് പൂർണ്ണമായും പുഴയിലേക്ക് ഇടിഞ്ഞു ഗതാഗതം നിലച്ച പ്രദേശം ഡിസിസി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ്ജ് സന്ദർശിച്ചു. 7-8 വർഷമായി ശൈലജ ടീച്ചർ എംഎൽഎയോടും ബന്ധപ്പെട്ട അധികാരികളോടും നിരവധി തവണ റോഡിൻറെ അറിയിച്ചിട്ടും, നിരവധി പരാതികൾ നൽകിയിട്ടും വേണ്ട നടപടികൾ കൈ കൊണ്ടിട്ടില്ല.

മട്ടന്നൂരിനെ ഇരിക്കൂറുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്. രണ്ട് പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഈ റോഡ് എത്രയും പെട്ടെന്ന് പുനഃസ്ഥാപിക്കാൻ ബന്ധപ്പെട്ട അധികാരികൾ അടിയന്തിര നടപടികൾ കൈക്കൊള്ളണമെന്ന് ഡിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടു.

നേതാക്കളായ സുരേഷ് മാവില, എ കെ രാജേഷ്, ഒ കെ പ്രസാദ് തുടങ്ങിയവർ ഡിസിസി പ്രസിഡണ്ടിനോടൊപ്പം സ്ഥലം സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/221258/neglect-is-the-reason-for-the-pathetic-condition-of-mattannur-mannur-road)