---
title: "ആറളംഫാമിലെ കാർഷിക വിളകൾ  നശിപ്പിക്കുന്ന കാട്ടാനക്കൂട്ടം "
english_title: "Wild herds destroying crops"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/22126/Wild-herds-destroying-crops"
published_at: "2022-01-22T14:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ebc20ec111e_Picsart_22-01-22_14-05-48-404.jpg"
keywords: []
---

# ആറളംഫാമിലെ കാർഷിക വിളകൾ  നശിപ്പിക്കുന്ന കാട്ടാനക്കൂട്ടം 

> **Lead Summary:** ഏഷ്യയിലെ ഏറ്റവും വലിയ കാർഷിക ഫാം ഇന്ന് വന്യമൃഗങ്ങളാൽ തകർച്ചയുടെ പാതയിലാണ്. കാട്ടാന ഉൾപ്പെടുന്ന വന്യമൃഗങ്ങളിൽ നിന്ന് ഫാമിനെ കരകയറ്റാനായി നൂതന ആശയങ്ങളുമായി ഫാം എംഡി വിമൽഘോഷിൻ്റെ നേതൃത്വത്തിൽ ഫാം ജീവനക്കാർ പരിശ്രമിക്കുന്നു.

## Article Content

ഏഷ്യയിലെ ഏറ്റവും വലിയ കാർഷിക ഫാം ഇന്ന് വന്യമൃഗങ്ങളാൽ തകർച്ചയുടെ പാതയിലാണ്. കാട്ടാന ഉൾപ്പെടുന്ന വന്യമൃഗങ്ങളിൽ നിന്ന് ഫാമിനെ കരകയറ്റാനായി നൂതന ആശയങ്ങളുമായി ഫാം എംഡി വിമൽഘോഷിൻ്റെ നേതൃത്വത്തിൽ ഫാം ജീവനക്കാർ പരിശ്രമിക്കുന്നു.

വന്യമൃഗങ്ങളും മനുഷ്യനും തമ്മിലുള്ള പോരാട്ടത്തിൽ മനുഷ്യൻ കൃഷി ചെയ്യുന്ന വിളകൾ വന്യമൃഗങ്ങൾ വിളവെടുക്കുന്ന കാഴ്ചയാണ് ഇപ്പോഴും തുടരുന്നത്. ഇതിനിടയിൽ കാട്ടാനയുടേയും കാട്ടുപന്നിയുടേയും ആക്രമണത്തിൽ പത്തോളം മനുഷ്യ ജീവനുകൾ നഷ്ടമാവുകയും നിരവധിയാളുകൾക്ക് ഗുരുതര പരിക്കുകളുമായി ജീവിതം തള്ളി നീക്കുകയുമാണ്.

കാട്ടാന ആക്രമണത്തിൽ നിന്നും ഫാമിനെ രക്ഷിക്കാനായി നടപ്പാക്കിയ പല ശ്രമങ്ങളും ഇനിയും ഫലം കണ്ടിട്ടില്ല. ഇതിനിടയിൽ പൂർണ്ണ വളർച്ച എത്തിയ തെങ്ങും കവുങ്ങും നശിപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. കാടിനുള്ളിലേക്ക് കാട്ടാനയെ ഓടിക്കുന്ന പ്രവർത്തികൾ തുടർച്ചയായി നടക്കുന്നുണ്ടെങ്കിലും ഫാമിലേക്ക് കാട്ടാനകൾ ദിവസങ്ങൾക്കുള്ളിൽ തന്നെ തിരികെ എത്തുന്നതും പതിവായിരിക്കുകയാണ്.

ഫാമിൻ്റെ അതിർത്തിയിൽ താമസിക്കുന്ന കർഷകർ ചെറിയ മുതൽ മുടക്കിൽ നടപ്പിലാക്കിയ സോളാർ ഹാക്കിംഗ് ഫെൻസിംഗ് ഫലം കണ്ടെതോടെ വിവിധ പഞ്ചായത്തിലെ കർഷകരും ഈ ദൗത്യത്തെ ഏറ്റെടുത്തു കഴിഞ്ഞു. ചെലവ് കുറഞ്ഞ പദ്ധതിയായതിനാൽ സർക്കാരിന് ഈ ഫെൻസിംഗ് ചെയ്യാൻ താൽപര്യമില്ലാത്തതെന്നാണ് ജനങ്ങൾ ആരോപിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/22126/Wild-herds-destroying-crops)