---
title: "പിണറായിൽ യുവതിയുടെ ആത്മഹത്യ; ഭർതൃപീഡനത്തെ തുടർന്നെന്ന് പരാതി"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/221277/kannur"
published_at: "2024-07-19T20:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669a78c74deef_IMG-20240719-WA0050.jpg"
keywords: []
---

# പിണറായിൽ യുവതിയുടെ ആത്മഹത്യ; ഭർതൃപീഡനത്തെ തുടർന്നെന്ന് പരാതി

> **Lead Summary:** **കണ്ണൂർ**: പിണറായിൽ യുവതിയുടെ ആത്മഹത്യ ഭർതൃപീഡനത്തെ തുടർന്നെന്ന് പരാതി. അഞ്ചരക്കണ്ടി വെൺമണൽ സ്വദേശിനി അശ്വനിയെ ആണ് സ്വന്തം വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന് ആസ്പത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെ മരണപ്പെടുകയായിരുന്നു.

## Article Content

**കണ്ണൂർ**: പിണറായിൽ യുവതിയുടെ ആത്മഹത്യ ഭർതൃപീഡനത്തെ തുടർന്നെന്ന് പരാതി. അഞ്ചരക്കണ്ടി വെൺമണൽ സ്വദേശിനി അശ്വനിയെ ആണ് സ്വന്തം വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന് ആസ്പത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെ മരണപ്പെടുകയായിരുന്നു.

ഭർത്താവായ പെരിങ്ങളായി സ്വദേശി വിപിനും കുടുംബ വും മാനസികമായും ശാരീരികമായും പീ ഡിപ്പിച്ചതിനെ തുടർന്നാണ് യുവതി ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ പിണറായി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. ധനലക്ഷി ആസ്പത്രിയിൽ ന ഴ്സായ അശ്വനിയും ബസ് ഡ്രൈവറായ വിപിനും രണ്ട് വർഷം മുമ്പാണ് സ്നേഹിച്ച് വിവാഹം കഴിച്ചത്. എന്നാൽ, കുറച്ച് മാസ ങ്ങൾക്ക് മുമ്പ് വിപിന് മറ്റൊരു യുവതിയു മായി ബന്ധമുണ്ടെന്ന് അറിയുകയും അശ്വനി ഇതുചോദ്യം ചെയ്യുകയും ചെയ്തി രുന്നു. തുടർന്ന് വിപിൻ അശ്വനിയെ മർദി ച്ചിരുന്നതായും പരാതിയിൽ പറയുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/221277/kannur)