---
title: "സിപിഐഎം 23-ാം പാർടി കോൺഗ്രസ് ശ്രീകണ്ഠപുരം ഏരിയാ സംഘാടകസമിതി രൂപീകരണം"
english_title: "സി പി ഐ എം "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/22129/സി-പി-ഐ-എം "
published_at: "2022-01-22T14:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ebc627ec195_Picsart_22-01-22_14-23-08-232.jpg"
keywords: []
---

# സിപിഐഎം 23-ാം പാർടി കോൺഗ്രസ് ശ്രീകണ്ഠപുരം ഏരിയാ സംഘാടകസമിതി രൂപീകരണം

> **Lead Summary:** ശ്രീകണ്ഠപുരം സിപിഐഎം 23-ാം പാർടി കോൺഗ്രസ് ഏരിയാ സംഘാടകസമിതി രൂപീകരണം ശ്രീകണ്ഠപുരം ഏരിയ കമ്മറ്റി ഓഫീസിലെ സികെ സ്മാരക ഹാളിൽ വെച്ച് സിപിഐഎം സംസ്ഥാനകമ്മിറ്റിയംഗം വി ശിവദാസൻ എംപി ഉദ്ഘാടനം ചെയ്തു. എം സി ഹരിദാസൻ അധ്യക്ഷനായി.

## Article Content

ശ്രീകണ്ഠപുരം സിപിഐഎം 23-ാം പാർടി കോൺഗ്രസ് ഏരിയാ സംഘാടകസമിതി രൂപീകരണം ശ്രീകണ്ഠപുരം ഏരിയ കമ്മറ്റി ഓഫീസിലെ സികെ സ്മാരക ഹാളിൽ വെച്ച് സിപിഐഎം സംസ്ഥാനകമ്മിറ്റിയംഗം വി ശിവദാസൻ എംപി ഉദ്ഘാടനം ചെയ്തു. എം സി ഹരിദാസൻ അധ്യക്ഷനായി.

ജില്ലാ സെക്രട്ടറിയറ്റംഗം പി വി ഗോപിനാഥ്, കെ ടി അനിൽകുമാർ, കെ പി രമണി എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി എം സി രാഘവൻ സ്വാഗതം പറഞ്ഞു. ചടങ്ങിൽ സംസ്ഥാന തലത്തിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച് ഒന്നാം സ്ഥാനം നേടിയ ശ്രീകണ്ഠപുരം എസ് സി ഡെവലപ്പ്മെൻറ് സൊസൈറ്റിയെ ആദരിച്ചു.

ഏരിയാ തല നവമാധ്യമ കൂട്ടായ്മയുടെ നേതൃത്വത്തിൽ ആരംഭിച്ച യൂടൂബ് ചാനലിൻ്റെ ഉദ്ഘാടനവും വി ശിവദാസൻ നിർവഹിച്ചു. ഭാരവാഹികൾ: എബി എൻ ജോസഫ് (ചെയർമാൻ), എം വേലായുധൻ, എം സി ഹരിദാസൻ, സി എച്ച് മേമി, റോബർട്ട് ജോർജ്, കെ പി രമണി (വൈസ്.ചെയർമാൻ), എം സി രാഘവൻ (കൺവീനർ), കെ ടി അനിൽകുമാർ, പി മാധവൻ, പി വി ശോഭന, എം അനിൽകുമാർ, വി സി രാമചന്ദ്രൻ (ജോ. കൺവീനർ).

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/22129/സി-പി-ഐ-എം )