---
title: "ആമയിഴഞ്ചാൻ ദുരന്തം: ജോയിയുടെ അമ്മയ്ക്ക് 10 ലക്ഷം രൂപ കൈമാറി "
english_title: "Amayizhanjan tragedy: Rs 10 lakh handed over to Joy's mother "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/221319/amayizhanjan-tragedy-rs-10-lakh-handed-over-to-joys-mother"
published_at: "2024-07-19T21:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669a915e99a37_SIVAN.jpg"
keywords: []
---

# ആമയിഴഞ്ചാൻ ദുരന്തം: ജോയിയുടെ അമ്മയ്ക്ക് 10 ലക്ഷം രൂപ കൈമാറി 

> **Lead Summary:** തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിലെ ശുചീകരണ പ്രവർത്തനത്തിനിടെ ജീവൻ നഷ്ടപ്പെട്ട തൊഴിലാളി ജോയിയുടെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച 10 ലക്ഷം രൂപ കൈമാറി. മന്ത്രി വി ശിവൻകുട്ടിയാണ് ജോയിയുടെ അമ്മയ്ക്ക് തുക നൽകിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നാണ് ധനസഹായം അനുവദിച്ചത്.

## Article Content

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിലെ ശുചീകരണ പ്രവർത്തനത്തിനിടെ ജീവൻ നഷ്ടപ്പെട്ട തൊഴിലാളി ജോയിയുടെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച 10 ലക്ഷം രൂപ കൈമാറി. മന്ത്രി വി ശിവൻകുട്ടിയാണ് ജോയിയുടെ അമ്മയ്ക്ക് തുക നൽകിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നാണ് ധനസഹായം അനുവദിച്ചത്.

എം എൽ എ മാരായ വി ജോയി,സി കെ ഹരീന്ദ്രൻ, ജില്ലാ കളക്ടർ ജെറോമിക് ജോർജ് എന്നിവർക്കൊപ്പമാണ് മന്ത്രി ജോയിയുടെ അമ്മയെ കാണാൻ എത്തിയത്. ജോയിയുടെ കുടുംബത്തിന് വീട് വച്ച് നൽകാൻ കോർപ്പറേഷൻ കൗൺസിൽ തീരുമാനിച്ചു. ഒരു കോടി രൂപ ജോയിയുടെ അമ്മയ്ക്ക് നൽകണമെന്ന് റെയിൽവേയോട് ആവശ്യപ്പെടാനും തീരുമാനമായി.

അതിനിടെ ജോയിയുടെ അമ്മയുടെ ചികിത്സാ ചിലവ് കോൺ​ഗ്രസ് ഏറ്റെടുക്കുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/221319/amayizhanjan-tragedy-rs-10-lakh-handed-over-to-joys-mother)