---
title: "ഇരിട്ടി വിളമനയിൽ കശുമാവിൻ തോട്ടം കത്തി നശിച്ചു "
english_title: "The garden was destroyed by fire"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/22133/The-garden-was-destroyed-by-fire"
published_at: "2022-01-22T15:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ebd55e966e4_Picsart_22-01-22_15-27-49-235.jpg"
keywords: []
---

# ഇരിട്ടി വിളമനയിൽ കശുമാവിൻ തോട്ടം കത്തി നശിച്ചു 

> **Lead Summary:** ഇരിട്ടി വിളമനയിൽ തോട്ടം കത്തി നശിച്ചു. ഇരിട്ടി അഗ്നിരക്ഷാ സേനയും നാട്ടുകാരും മണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. വിളമന- ഉദയഗിരി മേഖലയിലെ കശുമാവ്, റബ്ബർ തോട്ടങ്ങൾക്കാണ് തീ പിടിച്ചത്.

## Article Content

ഇരിട്ടി വിളമനയിൽ തോട്ടം കത്തി നശിച്ചു. ഇരിട്ടി അഗ്നിരക്ഷാ സേനയും നാട്ടുകാരും മണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. വിളമന- ഉദയഗിരി മേഖലയിലെ കശുമാവ്, റബ്ബർ തോട്ടങ്ങൾക്കാണ് തീ പിടിച്ചത്.

വേനൽ കടുത്തതോടെ മലയോരത്ത് തീ പിടുത്തം വ്യാപകമായിരിക്കുകയാണ്. ജനുവരി 1 മുതൽ പത്തോളം ഫയർ കോളുകളാണ് ഇരിട്ടി നിലയത്തിൽ വന്നിരിക്കുന്നത്. നാട്ടുകാർ വിവരം നൽകിയതനുസരിച്ച് ഇരിട്ടി അഗ്നിരക്ഷാസേനാ പ്രവർത്തവർ വിളമനയിൽ എത്തുകയും നാട്ടുകാരുടെ സഹകരണത്തോടെ മണിക്കൂറുകളോളം പരിശ്രമിച്ച് തീ പൂർണ്ണമായും അണച്ചു.

ഇരിട്ടി അഗ്നി രക്ഷാ നിലയം ഓഫീസർ കെ.രാജീവൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്ത് എത്തിയത്. വേനൽ ചൂട് കൂടുന്നത് തീപിടുത്തം വ്യാപകമാകാൻ ഇടയാക്കുകയാണെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഓഫീസർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/22133/The-garden-was-destroyed-by-fire)