---
title: "കണ്ണൂരിൽ മൂന്നര വയസുകാരന് അമീബിക് മസ്തിഷ്ക ജ്വരം"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/221351/kannur"
published_at: "2024-07-20T06:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669b0dca51572_images_(1)_(9).jpeg"
keywords: []
---

# കണ്ണൂരിൽ മൂന്നര വയസുകാരന് അമീബിക് മസ്തിഷ്ക ജ്വരം

> **Lead Summary:**  **കണ്ണൂർ**: കണ്ണൂരിൽ വീണ്ടും അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. മൂന്നര വയസ്സുള്ള ആൺകുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കുട്ടിയെ ഇന്നലെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ വെച്ചാണ് രോ​ഗം സ്ഥിരീകരിച്ചത്.

## Article Content

 **കണ്ണൂർ**: കണ്ണൂരിൽ വീണ്ടും അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. മൂന്നര വയസ്സുള്ള ആൺകുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കുട്ടിയെ ഇന്നലെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ വെച്ചാണ് രോ​ഗം സ്ഥിരീകരിച്ചത്.

തുടർചികിത്സക്കായി കുഞ്ഞിനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫര്‍ ചെയ്തു. പരിയാരം സ്വദേശിയായ കുട്ടി ഇന്നലെ തൊട്ടടുത്ത വെള്ളച്ചാട്ടത്തിൽ കുളിച്ചിരുന്നു. ഇതാവാം രോഗകാരണമെന്ന് സംശയിക്കുന്നതായി ഡോക്ടർ ചൂണ്ടിക്കാട്ടി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/221351/kannur)