---
title: "ചെസ്സ് ലോക സംഘടനയായ ഫിടെയുടെ അന്താരാഷ്ട്ര സ്റ്റാൻഡേർഡ് റേറ്റിംഗ് ലിസ്റ്റിൽ ഇടം നേടി മുഹമ്മദ്‌ സെഹ്റാൻ സജിർ"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/221356/kannur"
published_at: "2024-07-20T07:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669b16dcddd21_IMG-20240720-WA0001.jpg"
keywords: []
---

# ചെസ്സ് ലോക സംഘടനയായ ഫിടെയുടെ അന്താരാഷ്ട്ര സ്റ്റാൻഡേർഡ് റേറ്റിംഗ് ലിസ്റ്റിൽ ഇടം നേടി മുഹമ്മദ്‌ സെഹ്റാൻ സജിർ

> **Lead Summary:** **കണ്ണൂർ** : ചെസ്സ് ലോക സംഘടനയായ ഫിടെയുടെ അന്താരാഷ്ട്ര സ്റ്റാൻഡേർഡ് റേറ്റിംഗ് ലിസ്റ്റിൽ ഇടം നേടി മമ്പറം ഇന്തിരാഗാന്ധി പബ്ലിക് സ്കൂൾ വിദ്യാർത്ഥി മുഹമ്മദ്‌ സെഹ്റാൻ സജിർ. 2024 മെയ് അവസാനം കൊച്ചിൻ സർവകലാശായിൽ നടന്ന അഖിലേന്ത്യാ ചെസ്സ് മത്സരത്തിൽ അന്തരാഷ്ട്ര റേറ്റഡ് താരങ്ങളോട് മത്സരിച്ചാണ് ഈ മിടുക്കൻ നേട്ടം സ്വന്തമാക്കിയത്.

## Article Content

**കണ്ണൂർ** : ചെസ്സ് ലോക സംഘടനയായ ഫിടെയുടെ അന്താരാഷ്ട്ര സ്റ്റാൻഡേർഡ് റേറ്റിംഗ് ലിസ്റ്റിൽ ഇടം നേടി മമ്പറം ഇന്തിരാഗാന്ധി പബ്ലിക് സ്കൂൾ വിദ്യാർത്ഥി മുഹമ്മദ്‌ സെഹ്റാൻ സജിർ. 2024 മെയ് അവസാനം കൊച്ചിൻ സർവകലാശായിൽ നടന്ന അഖിലേന്ത്യാ ചെസ്സ് മത്സരത്തിൽ അന്തരാഷ്ട്ര റേറ്റഡ് താരങ്ങളോട് മത്സരിച്ചാണ് ഈ മിടുക്കൻ നേട്ടം സ്വന്തമാക്കിയത്.

ധർമടം പലയാട് സ്വദേശി പ്രവാസിയായ സജിർ ബഡായിൽ യുടെയും ഹഫ്സ സജിറിന്റെയും രണ്ടു മക്കളിൽ ഇളയവനായ മുഹമ്മദ്‌ സെഹ്റാൻ. 1522 റേറ്റിംഗ് കരസ്തമാക്കി. നിരവധി ചെസ്സ് ടൂർണമെന്റുകളിൽ മികച്ച പ്രകടനം കാഴ്ച്ച വെക്കാനായത് സ്വപ്രയത്നം ഒന്നുകൊണ്ടു മാത്രമാണ്.ചെറു പ്രായത്തിൽ തന്നെ വലിയുപ്പ കളത്തിൽ ഹംസയിൽ നിന്നാണ് ചെസിന്റെ ബാല പാഠങ്ങൾ അഭ്യസിച്ചത്.ഇന്ദിരഗാന്ധി പബ്ലിക് സ്കൂളിൽ 10 ആം തരത്തിൽ പഠിക്കുന്ന ഫാത്തിമ ഷൻസായാണ് ഏക സഹോദരി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/221356/kannur)