---
title: "കിടപ്പു മുറിയിൽ യുവതിയും സുഹൃത്തും മരിച്ചനിലയിൽ. യുവതി കൊല്ലപ്പെട്ടതാണെന്ന് സംശയം "
english_title: "Woman and her friend found dead"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/221365/woman-and-her-friend-found-dead"
published_at: "2024-07-20T08:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669b2bb585a70_murder_image.jpeg"
keywords: []
---

# കിടപ്പു മുറിയിൽ യുവതിയും സുഹൃത്തും മരിച്ചനിലയിൽ. യുവതി കൊല്ലപ്പെട്ടതാണെന്ന് സംശയം 

> **Lead Summary:** തിരുവനന്തപുരം: വീട്ടിലെ കിടപ്പു മുറിയിൽ യുവതിയെയും സുഹൃത്തിനെയും മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കാട്ടാക്കടയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കുരുതംകോട് പാലയ്ക്കൽ ഞാറവിള വീട്ടിൽ പ്രമോദ് , സുഹൃത്ത് പാലയ്ക്കൽ വെട്ടുവിള വീട്ടിൽ റീജ എന്നിവരാണ് മരിച്ചത്. റീജയെ കൈയിലും കഴുത്തിലും മുറിവേറ്റ നിലയിലാണ് കണ്ടെത്തിയത്.

## Article Content

തിരുവനന്തപുരം: വീട്ടിലെ കിടപ്പു മുറിയിൽ യുവതിയെയും സുഹൃത്തിനെയും മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കാട്ടാക്കടയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കുരുതംകോട് പാലയ്ക്കൽ ഞാറവിള വീട്ടിൽ പ്രമോദ് , സുഹൃത്ത് പാലയ്ക്കൽ വെട്ടുവിള വീട്ടിൽ റീജ എന്നിവരാണ് മരിച്ചത്. റീജയെ കൈയിലും കഴുത്തിലും മുറിവേറ്റ നിലയിലാണ് കണ്ടെത്തിയത്.

യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം യുവാവ് ഇതേ മുറിയിൽ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നി​ഗമനം. എട്ടു വർഷമായി ഭർത്താവുമായി വേർപിരിഞ്ഞു കഴിയുന്ന റീജയുടെ കൂടെയായിരുന്നു പ്രമോദിന്റെ താമസം. റീജക്ക് രണ്ട് കുട്ടികൾ ഉണ്ട്. കൂലിപ്പണിക്കാരനാണ് പ്രമോദ്. കളക്ഷന്‍ ഏജന്‍റായി പ്രവര്‍ത്തിച്ചു വരികയാണ് റീജ.

റീജയെ കാണാനില്ലെന്നു കാട്ടാക്കട സ്റ്റേഷനില്‍ റീജയുടെ മക്കള്‍ പരാതി നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/221365/woman-and-her-friend-found-dead)