---
title: "കുവൈറ്റിൽ ഫ്ലാറ്റിൽ തീപിടിച്ച് നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം "
english_title: "Four-member Malayali family dies in Kuwait "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/221368/four-member-malayali-family-dies-in-kuwait"
published_at: "2024-07-20T08:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669b2e1e9f843_WhatsApp_Image_2024-07-20_at_08.54.52.jpeg"
keywords: []
---

# കുവൈറ്റിൽ ഫ്ലാറ്റിൽ തീപിടിച്ച് നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം 

> **Lead Summary:** കുവൈത്ത്: ഫ്ലാറ്റിൽ തീപിടിച്ച് നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം. കുവൈത്തിലെ അബ്ബാസിയയിലുണ്ടായ തീപിടിത്തത്തിലാണ് മലയാളി കുടുംബം മരണപ്പെട്ടത്. ആലപ്പുഴ തലവടി നീരേറ്റുപുറം സ്വദേശികളായ മുളയ്ക്കല്‍ മാത്യൂസ് , ഭാര്യ ലിനി എബ്രഹാം , മക്കളായ ഐറിൻ , ഐസക് എന്നിവരാണ് ശ്വാസംമുട്ടി മരിച്ചത്.

## Article Content

കുവൈത്ത്: ഫ്ലാറ്റിൽ തീപിടിച്ച് നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം. കുവൈത്തിലെ അബ്ബാസിയയിലുണ്ടായ തീപിടിത്തത്തിലാണ് മലയാളി കുടുംബം മരണപ്പെട്ടത്. ആലപ്പുഴ തലവടി നീരേറ്റുപുറം സ്വദേശികളായ മുളയ്ക്കല്‍ മാത്യൂസ് , ഭാര്യ ലിനി എബ്രഹാം , മക്കളായ ഐറിൻ , ഐസക് എന്നിവരാണ് ശ്വാസംമുട്ടി മരിച്ചത്.

നാട്ടിൽ നിന്ന് ഇന്നലെ വൈകിട്ട് നാലു മണിയോടെയാണ് ഇവർ കുവൈത്തിൽ തിരിച്ചെത്തിയത്. എട്ടു മണിയോടെയാണ് രണ്ടാം നിലയിലെ ഇവരുടെ ഫ്ലാറ്റിൽ തീപിടിത്തമുണ്ടായതെന്നാണ് വിവരം. എസിയിലെ വൈദ്യുതി തകരാറാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം. വിഷപ്പുക ശ്വസിച്ചാണ് മരണമെന്നും സൂചനയുണ്ട്. അബ്ബാസിയയിലെ അൽ ജലീബ് മേഖലയിലാണ് അപകടം ഉണ്ടായത്.

മലയാളികൾ തിങ്ങിപ്പാർക്കുന്ന മേഖല കൂടിയാണിത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/221368/four-member-malayali-family-dies-in-kuwait)