---
title: "പോസ്റ്റ് ഓഫീസില്‍ 44228 ഒഴിവുകള്‍; അപേക്ഷ സ്വീകരിച്ചു തുടങ്ങി"
english_title: "Applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/221372/applynow"
published_at: "2024-07-20T09:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669b3141ca408_images.png"
keywords: []
---

# പോസ്റ്റ് ഓഫീസില്‍ 44228 ഒഴിവുകള്‍; അപേക്ഷ സ്വീകരിച്ചു തുടങ്ങി

> **Lead Summary:** **തിരുവനന്തപുരം** : പരീക്ഷ ഇല്ലാതെ പത്താം ക്ലാസ്സ്‌ ഉള്ളവർക്ക് കേരളത്തിലെ പോസ്റ്റ്‌ ഓഫീസുകളിൽ പോസ്റ്റ്‌മാൻ ആകാം. –44228 ഒഴിവുകൾ ഇന്ത്യയിലെ വിവിധ പോസ്റ്റ് ഓഫീസുകളിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം.

## Article Content

**തിരുവനന്തപുരം** : പരീക്ഷ ഇല്ലാതെ പത്താം ക്ലാസ്സ്‌ ഉള്ളവർക്ക് കേരളത്തിലെ പോസ്റ്റ്‌ ഓഫീസുകളിൽ പോസ്റ്റ്‌മാൻ ആകാം. –44228 ഒഴിവുകൾ ഇന്ത്യയിലെ വിവിധ പോസ്റ്റ് ഓഫീസുകളിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം.

ഇന്ത്യാ പോസ്റ്റ് ഇപ്പോൾ ഗ്രാമീണ ഡാക് സേവകർ (പോസ്റ്റ് മാൻ , പോസ്റ്റ്‌ മാസ്റ്റർ) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ്‌ യോഗ്യത ഉള്ളവർക്ക് പരീക്ഷ ഇല്ലാതെ കേരളത്തിലെ പോസ്റ്റ് ഓഫീസുകളിൽ പോസ്റ്റ്‌ മാൻ തസ്തികയിൽ ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം. ആകെ ഒഴിവുകൾ -44228. കേരളത്തിൽ 2433. ജൂലൈ 15 ന് ആരംഭിച്ച രജിസ്ട്രേഷൻ ഓഗസ്റ്റ് 2 വരെ തുടരും. തസ്തികയുടെ പേര് : ഗ്രാമീണ ഡാക് സേവകർ (പോസ്റ്റ് മാൻ , പോസ്റ്റ്‌ മാസ്റ്റർ) അപേക്ഷ ഫീസ് : 100 രൂപ. (വനിതകൾ/എസ്.സി/എസ്.ടി/എക്സ് സർവീസ് എന്നിവർക്ക് ഫീസിളവ്). യോഗ്യത: എസ്.എസ്.എൽ.സി അല്ലെങ്കിൽ അതിന് തുല്യം. പ്രായപരിധി: 18-40 സംവരണവിഭാങ്ങളിൽ പെട്ട ഉദ്യോഗാർത്ഥികൾക്ക് വയസ്സിളവുകൾ ബാധകമാണ് ഔദ്യോഗിക വെബ്സൈറ്റ് : https://indiapostgdsonline.gov.in

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/221372/applynow)