---
title: "സ്ത്രീകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തു; ആലപ്പുഴ-കണ്ണൂർ എക്സ്പ്രസ്സിൽ യാത്രക്കാരന് കുത്തേറ്റു"
english_title: "Passenger Stabbed To Death In Alappuzha-Kannur Express"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/221373/passenger-stabbed-to-death-in-alappuzha-kannur-express"
published_at: "2024-07-20T09:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669b318a5e9b7_maxresdefault_(1).jpg"
keywords: []
---

# സ്ത്രീകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തു; ആലപ്പുഴ-കണ്ണൂർ എക്സ്പ്രസ്സിൽ യാത്രക്കാരന് കുത്തേറ്റു

> **Lead Summary:** കോഴിക്കോട്: ആലപ്പുഴ-കണ്ണൂർ എക്സ്പ്രസ്സിൽ യാത്രക്കാരന് കുത്തേറ്റു. പയ്യോളിക്കും വടകരക്കുമിടയിൽ വച്ചാണ് സംഭവം. കോച്ചിനുള്ളിൽ സ്ത്രീകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തയാൾക്കാണ് കുത്തേറ്റത്. മറ്റൊരു യാത്രക്കാരൻ സ്ക്രൂ ഡൈവർ ഉപയോഗിച്ചാണ് കുത്തിയത്.

## Article Content

കോഴിക്കോട്: ആലപ്പുഴ-കണ്ണൂർ എക്സ്പ്രസ്സിൽ യാത്രക്കാരന് കുത്തേറ്റു. പയ്യോളിക്കും വടകരക്കുമിടയിൽ വച്ചാണ് സംഭവം. കോച്ചിനുള്ളിൽ സ്ത്രീകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തയാൾക്കാണ് കുത്തേറ്റത്. മറ്റൊരു യാത്രക്കാരൻ സ്ക്രൂ ഡൈവർ ഉപയോഗിച്ചാണ് കുത്തിയത്.

ഇന്നലെ രാത്രിയോടെയാണ് സംഭവം. അക്രമിയെ ആർപിഎഫ് കസ്റ്റഡിയിലെടുത്തു. അക്രമി മദ്യ ലഹരിയിലായിരുന്നുവെന്ന് യാത്രക്കാർ പറഞ്ഞു. മുറിവ് സാരമല്ലാത്തതിനാൽ കുത്തേറ്റ യാത്രക്കാരൻ കണ്ണൂരിലേക്ക് യാത്ര തുടർന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/221373/passenger-stabbed-to-death-in-alappuzha-kannur-express)