---
title: "കർണാടകയിൽ അർജുന് വേണ്ടിയുള്ള തിരച്ചിൽ ഊർജിതം. റഡാർ പരിശോധന പുരോഗമിക്കുന്നു"
english_title: "The search for Arjun has intensified in Karnataka. Radar testing is in progress. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/221441/the-search-for-arjun-has-intensified-in-karnataka-radar-testing-is-in-progress"
published_at: "2024-07-20T12:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669b64539a30d_Screenshot_20240720-124616_WhatsAppBusiness.jpg"
keywords: []
---

# കർണാടകയിൽ അർജുന് വേണ്ടിയുള്ള തിരച്ചിൽ ഊർജിതം. റഡാർ പരിശോധന പുരോഗമിക്കുന്നു

> **Lead Summary:** ബംഗളൂരു: കര്‍ണാടകയിലെ ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതം. റഡാർ ഉപയോഗിച്ചുള്ള തിരച്ചിലിൽ ലോറി കണ്ടെത്തിയതായി വാർത്ത ഉണ്ടായിരുന്നു. എന്നാൽ ഇതിന് ഇനിയും വ്യക്തത വരേണ്ടിയിരിക്കുന്നു. ഈ ഭാഗത്തെ മണ്ണ് നീക്കിത്തുടങ്ങി. ലോറിക്ക് മുകളിലായി മീറ്ററുകളോളം ഉയരത്തില്‍ ഇനിയും മണ്ണ് ഉണ്ടെന്ന് കരുതുന്നതായി കാര്‍വാര്‍ എസ്പി നാരായണ പറഞ്ഞു. ലോറിക്കുള്ളിൽ അർജുൻ ജ്ജെവിച്ചിരിപ്പുണ്ടെന്ന് തന്നെയാണ് കരുതുന്നതെന്നും ഏതാനും സമയത്തിനുള്ളിൽ ആശ്വാസകരമായ വാർത്ത കിട്ടുമെന്നാണ് എല്ലാവരും കരുതുന്നത്. മംഗളൂരുവില്‍ നിന്ന് അത്യാധുനിക റഡാര്‍ ഉപയോഗിച്ചാണ് നിലവിൽ പരിശോധന നടക്കുന്നത്. കൂടുതല്‍ സാങ്കേതിക വിദഗ്ധര്‍ സ്ഥലത്തെത്തിയിട്ടുണ്ട് . 400 മീറ്റര്‍ ഉയരത്തിലുള്ള ചെളി നീക്കം ചെയ്തിട്ടുണ്ട്. ജിപിഎസ് ലൊക്കേഷന്‍ കാണിക്കുന്ന സ്ഥലത്തെ മധ്യഭാഗത്താണ് ഇപ്പോള്‍ തിരച്ചില്‍ നടത്തുന്നത്. അതേസമയം, രക്ഷാപ്രവര്‍ത്തനത്തിനു സൈന്യത്തെ ഉള്‍പ്പെടുത്തണമെന്നാണ് അര്‍ജുന്റെ കുടുംബത്തിന്റെ ആവശ്യം.

## Article Content

ബംഗളൂരു: കര്‍ണാടകയിലെ ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതം. റഡാർ ഉപയോഗിച്ചുള്ള തിരച്ചിലിൽ ലോറി കണ്ടെത്തിയതായി വാർത്ത ഉണ്ടായിരുന്നു. എന്നാൽ ഇതിന് ഇനിയും വ്യക്തത വരേണ്ടിയിരിക്കുന്നു. ഈ ഭാഗത്തെ മണ്ണ് നീക്കിത്തുടങ്ങി. ലോറിക്ക് മുകളിലായി മീറ്ററുകളോളം ഉയരത്തില്‍ ഇനിയും മണ്ണ് ഉണ്ടെന്ന് കരുതുന്നതായി കാര്‍വാര്‍ എസ്പി നാരായണ പറഞ്ഞു. ലോറിക്കുള്ളിൽ അർജുൻ ജ്ജെവിച്ചിരിപ്പുണ്ടെന്ന് തന്നെയാണ് കരുതുന്നതെന്നും ഏതാനും സമയത്തിനുള്ളിൽ ആശ്വാസകരമായ വാർത്ത കിട്ടുമെന്നാണ് എല്ലാവരും കരുതുന്നത്. മംഗളൂരുവില്‍ നിന്ന് അത്യാധുനിക റഡാര്‍ ഉപയോഗിച്ചാണ് നിലവിൽ പരിശോധന നടക്കുന്നത്. കൂടുതല്‍ സാങ്കേതിക വിദഗ്ധര്‍ സ്ഥലത്തെത്തിയിട്ടുണ്ട് . 400 മീറ്റര്‍ ഉയരത്തിലുള്ള ചെളി നീക്കം ചെയ്തിട്ടുണ്ട്. ജിപിഎസ് ലൊക്കേഷന്‍ കാണിക്കുന്ന സ്ഥലത്തെ മധ്യഭാഗത്താണ് ഇപ്പോള്‍ തിരച്ചില്‍ നടത്തുന്നത്. അതേസമയം, രക്ഷാപ്രവര്‍ത്തനത്തിനു സൈന്യത്തെ ഉള്‍പ്പെടുത്തണമെന്നാണ് അര്‍ജുന്റെ കുടുംബത്തിന്റെ ആവശ്യം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/221441/the-search-for-arjun-has-intensified-in-karnataka-radar-testing-is-in-progress)