---
title: "സ്കൂളിൽ ഔഷധതോട്ടം; മാതൃകയായി അധ്യാപകർ"
english_title: "In school Ayurvedic garden : model as a teachers"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/22147/in-school-ayurvedic-garden-model-as-a-teachers"
published_at: "2022-01-22T17:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ebebd6c1157_IMG-20220122-WA0005.jpg"
keywords: []
---

# സ്കൂളിൽ ഔഷധതോട്ടം; മാതൃകയായി അധ്യാപകർ

> **Lead Summary:** >  ശ്രീകണ്ഠാപുരം: അറിവ് നുകരാൻ പെരിന്തിലേരി എയുപി സ്കൂളിലേക്കെത്തുന്ന കുട്ടികൾക്ക് മനുഷ്യസമൂഹത്തോളം പഴക്കമുള്ള പാരമ്പര്യ ചികിത്സാ രീതികൾക്കുപയോഗിക്കുന്ന ഔഷധസസ്യങ്ങളെ കൂടി ഇനി പരിചയപ്പെടാം. ജൈവവൈവിധ്യ പാർക്കിനോടൊപ്പം "സഞ്ജീവനി" ഔഷധതോട്ടം കൂടി നിർമ്മിച്ച് ഈ സ്കൂളിലെ അധ്യാപകർ മാതൃകയാവുകയാണ്.

## Article Content

>  ശ്രീകണ്ഠാപുരം: അറിവ് നുകരാൻ പെരിന്തിലേരി എയുപി സ്കൂളിലേക്കെത്തുന്ന കുട്ടികൾക്ക് മനുഷ്യസമൂഹത്തോളം പഴക്കമുള്ള പാരമ്പര്യ ചികിത്സാ രീതികൾക്കുപയോഗിക്കുന്ന ഔഷധസസ്യങ്ങളെ കൂടി ഇനി പരിചയപ്പെടാം. ജൈവവൈവിധ്യ പാർക്കിനോടൊപ്പം "സഞ്ജീവനി" ഔഷധതോട്ടം കൂടി നിർമ്മിച്ച് ഈ സ്കൂളിലെ അധ്യാപകർ മാതൃകയാവുകയാണ്.

> പുൽചെടികൾക്കിടയിൽ താമരക്കുളവും മത്സ്യങ്ങളും കൊക്കും എല്ലാം വിസ്മയത്തോടെ കണ്ട് ആനന്ദിക്കുക യാണ് ഈ സ്കൂളിലെ കുട്ടികൾ. അപൂർവമായ ഔഷധസസ്യങ്ങൾ ഉൾപ്പെടെ നൂറോളം ഔഷധ സസ്യങ്ങളാണ് ഇവിടെയുള്ളത്. അധ്യാപകരുടെ കൂട്ടായ ശ്രമഫലമായാണ് "സഞ്ജീവനി"എന്ന ഈ ഉദ്യാനം നിർമ്മിച്ചത്.

തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗം കൊയ്യം ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. ചെങ്ങളായി ഗ്രാമപഞ്ചായത്ത് അംഗം പി.സുരേഖ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് എം എം ശ്രീലത ടീച്ചർ,പി ടി എ പ്രസിഡന്റ് കെ.മധു,പി ടി എ വൈസ് പ്രസിഡന്റ് സതീശൻ,മദർ പി.ടി.എ പ്രസിഡന്റ് എം.ടി സൗമ്യ,എസ് ആർ ജി കൺവീനർ എ.കെ.വിനോദ് കുമാർ മാസ്റ്റർ, പരിസ്ഥിതി ക്ലബ്ബ് സെക്രട്ടറി സി. മുഹമ്മദ് മാസ്റ്റർ,സ്റ്റാഫ് സെക്രട്ടറി എം വനജ ടീച്ചർ എന്നിവർ സംസാരിച്ചു.

ചടങ്ങിൽ സംസ്ഥാന തലത്തിൽ നടന്ന ഇഖ്‌ബാൽ ടാലന്റ് ടെസ്റ്റിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ സ്റ്റാഫ്,പി ടി എ യുടെ നേതൃത്വത്തിൽ അനുമോദിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/22147/in-school-ayurvedic-garden-model-as-a-teachers)