---
title: " അമ്മാനപ്പാറ ചപ്പാരപ്പടവ് റോഡ്  ഉപരോധിച്ചു  "
english_title: "Chapparapadavroad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/221487/chapparapadavroad"
published_at: "2024-07-20T14:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669b7e4fd13b9_1000013693.jpg"
keywords: []
---

#  അമ്മാനപ്പാറ ചപ്പാരപ്പടവ് റോഡ്  ഉപരോധിച്ചു  

> **Lead Summary:** **ചപ്പാരപ്പടവ് : **വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ബിജെപി പരിയാരം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അമ്മാനപ്പാറ ചപ്പാരപ്പടവ് റോഡ് ഉപരോധം സംഘടിപ്പിച്ചു.

## Article Content

**ചപ്പാരപ്പടവ് : **വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ബിജെപി പരിയാരം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അമ്മാനപ്പാറ ചപ്പാരപ്പടവ് റോഡ് ഉപരോധം സംഘടിപ്പിച്ചു.

ബിജെപി ദേശീയ സമിതി അംഗം സി രഘുനാഥ്‌ ഉദ്ഘാടനം ചെയ്തു. പാച്ചേനി മേനച്ചൂര് ഇറക്കത്തിലുള്ള അപകട മേഖലയിലെ പണി പൂർത്തിയാക്കുക, ഒന്നര വർഷം കഴിഞ്ഞിട്ടും പണി പൂർത്തിയാക്കാതെ കരാറുകാരുടെ മെല്ലെ പോക്ക് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തിയാണ് ഉപരോധം സംഘടിപ്പിച്ചത്.

സി.സി രാജൻ അധ്യക്ഷതവഹിച്ചു. സംസ്ഥാന സമിതി അംഗം എ.പി.ഗംഗാധരൻ, ജില്ല കമ്മിറ്റി അംഗം എൻ കെ.ഇ ചന്ദ്രശേഖരൻ , മണ്ഡലം പ്രസിഡൻറ് രമേശൻ ചെങ്ങുനി, കെ.കെ.ഹരിദാസൻ, സന്തോഷ് മുക്കുന്ന് തുടങ്ങിയവർ സംസാരിച്ചു.

ഇ.വി.ഗണേശൻ, ഇ കെ അജയകുമാർ, വി.പി മുരളിധരൻ, രാജീവ് പാച്ചേനി എന്നിവർ ഉപരോധത്തിനു നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/221487/chapparapadavroad)