---
title: "കണ്ണപുരം കീഴറയിൽ പ്രവർത്തിച്ച് വരുന്ന ഗാന്ധി കൂട്ടായ്മ ചാരിറ്റി സെൻ്ററിന്റെ ഉദ്ഘാടനം റിപബ്ലിക് ദിനത്തിൽ"
english_title: "Kannapuram near kizhara gandhi organization cherity center were inagurated on republic day"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/22149/kannapuram-near-kizhara-gandhi-organization-cherity-center-were-inagurated-on-republic-day"
published_at: "2022-01-22T17:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ebef43dbaae_IMG-20220122-WA0008.jpg"
keywords: []
---

# കണ്ണപുരം കീഴറയിൽ പ്രവർത്തിച്ച് വരുന്ന ഗാന്ധി കൂട്ടായ്മ ചാരിറ്റി സെൻ്ററിന്റെ ഉദ്ഘാടനം റിപബ്ലിക് ദിനത്തിൽ

> **Lead Summary:** ജീവകാരുണ്യ പ്രവർത്തനവും സാമൂഹിക സേവനവും ലക്ഷ്യമാക്കി കണ്ണപുരം കീഴറയിൽ പ്രവർത്തിച്ച് വരുന്ന ഗാന്ധി കൂട്ടായ്മ ചാരിറ്റി സെൻ്റർ കീഴറയുടെ ഗാന്ധിഭവൻ ഉദ്ഘാടനം റിപബ്ലിക് ദിനത്തിൽ സംഘടിപ്പിക്കുമെന്ന് സംഘാടകർ ഇന്ന് കണ്ണൂർ പ്രസ് ക്ലബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

ജീവകാരുണ്യ പ്രവർത്തനവും സാമൂഹിക സേവനവും ലക്ഷ്യമാക്കി കണ്ണപുരം കീഴറയിൽ പ്രവർത്തിച്ച് വരുന്ന ഗാന്ധി കൂട്ടായ്മ ചാരിറ്റി സെൻ്റർ കീഴറയുടെ ഗാന്ധിഭവൻ ഉദ്ഘാടനം റിപബ്ലിക് ദിനത്തിൽ സംഘടിപ്പിക്കുമെന്ന് സംഘാടകർ ഇന്ന് കണ്ണൂർ പ്രസ് ക്ലബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ജനുവരി 26 രാവിലെ 10 മണിക്ക് റിട്ട.ക്യാപ്റ്റൻ ടി. ധർമ്മാനന്ദൻ ഉദ്ഘാടനം ചെയ്യും. ചെയർമാൻ രഘുരാമൻ കീഴറ അധ്യക്ഷത വഹിക്കും. കോവിഡ് മാനദണ്ഡം പാലിച്ചായിരിക്കും പരിപാടി സംഘടിപ്പിക്കുക. ചടങ്ങിൽ കൊറോണ പ്രതിരോധ പ്രവർത്തനം, പാലിയേറ്റീവ് മേഖല ഉൾപ്പടെ മികവ് പുലർത്തിയവരെ ഉപഹാരം നൽകി ആദരിക്കും. ഗാന്ധിജിയുടെ ഫോട്ടോ ലക്ഷ്മണൻ അരുവിരുത്തി അനാച്ഛാദനം നടത്തും.

എസ്.എസ്.എൽ.സി, പ്ലസ്ടു ഉന്നത വിജയികൾക്ക് പി.ഒ. ഗോവിന്ദൻ നമ്പ്യാർ ഉപഹാരം സമർപ്പിക്കും. വാർത്താ സമ്മേളനത്തിൽ ഭാരവാഹികളായ രഘുരാമൻ കീഴറ, ജേക്കബ് ജോർജ്, ബിന്ദു മനോജ്, എം സി കുര്യൻ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/22149/kannapuram-near-kizhara-gandhi-organization-cherity-center-were-inagurated-on-republic-day)