---
title: "എ കെ ജി സെന്റർ ആക്രമണം : കെ സുധാകരനും വി ഡി സതീശനും സമൻസ് "
english_title: "AKG Centre Attack: K Sudhakaran, VD Satheesan Summoned "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/221499/akg-centre-attack-k-sudhakaran-vd-satheesan-summoned"
published_at: "2024-07-20T15:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669b8810b14fd_k_sudhakaran_and_vd_satheeshan.jpg"
keywords: []
---

# എ കെ ജി സെന്റർ ആക്രമണം : കെ സുധാകരനും വി ഡി സതീശനും സമൻസ് 

> **Lead Summary:** തിരുവനന്തപുരം: എ. കെ.ജി സെന്റർ ആക്രമണവുമായി ബന്ധപ്പെട്ട കേസിൽ കെ സുധാകരനും വി ഡി സതീശനും സമൻസ്. പായ്ച്ചിറ നവാസിന്റെ പരാതിയിലാണ് കേസ്. കേസിലെ സാക്ഷികളാണ് കെ സുധാകരനും വി ഡി സതീശനും. ഇ പി ജയരാജനും പി കെ ശ്രീമതിക്കുമെതിരെ കേസെടുക്കണമെന്നാണ് ഹർജിക്കാരന്റെ ആവശ്യം. രണ്ടുവര്‍ഷം മുന്‍പായിരുന്നു കേരള രാഷ്ട്രീയത്തില്‍ വന്‍ചര്‍ച്ചയായ എ.കെ.ജി സെന്‍റര്‍ ആക്രമണം നടക്കുന്നത്.

## Article Content

തിരുവനന്തപുരം: എ. കെ.ജി സെന്റർ ആക്രമണവുമായി ബന്ധപ്പെട്ട കേസിൽ കെ സുധാകരനും വി ഡി സതീശനും സമൻസ്. പായ്ച്ചിറ നവാസിന്റെ പരാതിയിലാണ് കേസ്. കേസിലെ സാക്ഷികളാണ് കെ സുധാകരനും വി ഡി സതീശനും. ഇ പി ജയരാജനും പി കെ ശ്രീമതിക്കുമെതിരെ കേസെടുക്കണമെന്നാണ് ഹർജിക്കാരന്റെ ആവശ്യം. രണ്ടുവര്‍ഷം മുന്‍പായിരുന്നു കേരള രാഷ്ട്രീയത്തില്‍ വന്‍ചര്‍ച്ചയായ എ.കെ.ജി സെന്‍റര്‍ ആക്രമണം നടക്കുന്നത്.

എകെജി സെന്ററിനു നേർക്കു രാത്രിയിൽ സ്ഫോടകവസ്തു എറിയുകയായിരുന്നു. രാത്രി 11.25നാണു മുഖ്യകവാടത്തിനു സമീപമുള്ള ഹാളിന്റെ ഗേറ്റിലൂടെ സ്ഫോടവസ്തു അകത്തേക്ക് എറിഞ്ഞത്. കുന്നുകുഴി ഭാഗത്തുനിന്നു ബൈക്കിലെത്തിയ ഒരാളാണു സ്ഫോടകവസ്തു എറിഞ്ഞതെന്നു സിസിടിവി ദൃശ്യങ്ങളിൽനിന്നു കണ്ടെത്തി.

ബൈക്ക് നിർത്തിയ ശേഷം കൈയിലുണ്ടായിരുന്ന ബാഗിൽനിന്നു സ്ഫോടകവസ്തു എറിയുന്ന ദൃശ്യമായിരുന്നു ലഭിച്ചത്. സ്ഫോടകവസ്തു എറിഞ്ഞ

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/221499/akg-centre-attack-k-sudhakaran-vd-satheesan-summoned)