---
title: "തൃശൂരിൽ കെഎസ് യു വിന്റെ പ്രതിഷേധ തിരുവാതിര"
english_title: "In thrissur k s u thiruvathira strike were conducted"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/22151/in-thrissur-k-s-u-thiruvathira-strike-were-conducted"
published_at: "2022-01-22T17:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ebf648f37d0_IMG-20220122-WA0013.jpg"
keywords: []
---

# തൃശൂരിൽ കെഎസ് യു വിന്റെ പ്രതിഷേധ തിരുവാതിര

> **Lead Summary:** തൃശൂർ: പിണറായി സ്തുതിയുമായി തൃശൂരിൽ കെഎസ് യു വിന്റെ പ്രതിഷേധ തിരുവാതിര. കോവിഡ് വ്യാപനത്തിനിടെ സിപിഎം ജില്ലാ സമ്മേളനത്തിന് അനുമതി നൽകിയ കളക്ടറുടെ നടപടിക്കെതിരെയായിരുന്നു പ്രതിഷേധം.

## Article Content

തൃശൂർ: പിണറായി സ്തുതിയുമായി തൃശൂരിൽ കെഎസ് യു വിന്റെ പ്രതിഷേധ തിരുവാതിര. കോവിഡ് വ്യാപനത്തിനിടെ സിപിഎം ജില്ലാ സമ്മേളനത്തിന് അനുമതി നൽകിയ കളക്ടറുടെ നടപടിക്കെതിരെയായിരുന്നു പ്രതിഷേധം.

കേരളത്തിലെ ഭരണഘടനാ സ്ഥാപനങ്ങളെ എകെജി സെന്ററിൽ നിന്നുള്ള ഉത്തരവിനനുസൃതമായി പ്രവർത്തിപ്പിക്കുന്ന രീതിയിലേക്ക് മാറ്റിയെന്ന് കെഎസ്യു നേതാക്കൾ ആരോപിച്ചു. കെഎസ് യു തൃശൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ തിരുവാതിര.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/22151/in-thrissur-k-s-u-thiruvathira-strike-were-conducted)