---
title: "ഇനി ഓരോ നിമിഷവും നിർണ്ണായകം; എങ്ങുമെത്താതെ അർജുന് വേണ്ടിയുള്ള തിരച്ചിൽ "
english_title: "The search for Arjun goes nowhere."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/221538/the-search-for-arjun-goes-nowhere"
published_at: "2024-07-20T18:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669baf8ccc392_land_slide_karnataka.jpg"
keywords: []
---

# ഇനി ഓരോ നിമിഷവും നിർണ്ണായകം; എങ്ങുമെത്താതെ അർജുന് വേണ്ടിയുള്ള തിരച്ചിൽ 

> **Lead Summary:** ബംഗളൂരു: കര്‍ണാടകയിലെ ഷിരൂരില്‍ മലയാളി ഡ്രൈവര്‍ അര്‍ജുന് വേണ്ടിയുള്ള തിരച്ചിൽ തുടരുമ്പോഴും ആശ്വാസകരമായ വാർത്തകൾ ഒന്നും ലഭിക്കുന്നില്ല. മണ്ണിടിഞ്ഞ് അർജുനും ലോറിയും കാണാതായിട്ട് അഞ്ച് ദിവസം പൂർത്തിയാവുകയാണ്. ഇന്ന് രാവിലെയോടെ റഡാർ ഉപയോഗിച്ചുള്ള പരിശോധന തുടങ്ങിയിരുന്നു. റഡാർ ഉപയോഗിച്ചുള്ള പരിശോധന ഏറെ പ്രതീക്ഷയോടെയായിരുന്നു കേരളം കാത്തിരുന്നത്. എന്നാൽ പരിശോധന ഏഴ് മണിക്കൂറുകൾ പിന്നിടുമ്പോഴും ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം. നേരത്തെ റഡാറില്‍ ലോറി ഉള്ള സ്ഥലം ലൊക്കേറ്റ് ചെയ്യാനായെന്ന സൂചന ലഭിച്ചിരുന്നു. എന്നാല്‍ പിന്നീട് അത് ലോറിയല്ലെന്നും വലിയ പാറക്കല്ലോ മറ്റോ ആകാനാണ് സാധ്യതയെന്നും എന്‍ഐടി വൃത്തങ്ങള്‍ അറിയിച്ചു. സൂറത്കല്‍ എന്‍ഐടി സംഘമാണ് പരിശോധന നത്തുന്നത്.

## Article Content

ബംഗളൂരു: കര്‍ണാടകയിലെ ഷിരൂരില്‍ മലയാളി ഡ്രൈവര്‍ അര്‍ജുന് വേണ്ടിയുള്ള തിരച്ചിൽ തുടരുമ്പോഴും ആശ്വാസകരമായ വാർത്തകൾ ഒന്നും ലഭിക്കുന്നില്ല. മണ്ണിടിഞ്ഞ് അർജുനും ലോറിയും കാണാതായിട്ട് അഞ്ച് ദിവസം പൂർത്തിയാവുകയാണ്. ഇന്ന് രാവിലെയോടെ റഡാർ ഉപയോഗിച്ചുള്ള പരിശോധന തുടങ്ങിയിരുന്നു. റഡാർ ഉപയോഗിച്ചുള്ള പരിശോധന ഏറെ പ്രതീക്ഷയോടെയായിരുന്നു കേരളം കാത്തിരുന്നത്. എന്നാൽ പരിശോധന ഏഴ് മണിക്കൂറുകൾ പിന്നിടുമ്പോഴും ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം. നേരത്തെ റഡാറില്‍ ലോറി ഉള്ള സ്ഥലം ലൊക്കേറ്റ് ചെയ്യാനായെന്ന സൂചന ലഭിച്ചിരുന്നു. എന്നാല്‍ പിന്നീട് അത് ലോറിയല്ലെന്നും വലിയ പാറക്കല്ലോ മറ്റോ ആകാനാണ് സാധ്യതയെന്നും എന്‍ഐടി വൃത്തങ്ങള്‍ അറിയിച്ചു. സൂറത്കല്‍ എന്‍ഐടി സംഘമാണ് പരിശോധന നത്തുന്നത്.

ചെളി മൂടിയതിനാല്‍ സിഗ്നല്‍ കിട്ടാന്‍ ബുദ്ധിമുട്ടാണെന്ന് ഇവർ പറയുന്നു. അതിനിടെ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി ഇടയ്ക്ക് മഴ പെയ്യുന്നുമുണ്ട്. രാവിലെ കാലാവസ്ഥ ഏറെ അനുകൂലമായിരുനെങ്കിലും ഉച്ചക്ക് ശേഷം പ്രതികൂലമായി തുടങ്ങി. ഇടവിട്ടുള്ള മഴയും നേരിയ തോതിലുള്ള മണ്ണിടിച്ചാലും രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. ഇന്ന് വൈകിയെങ്കിലും ലോറി കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ട് പോകും എന്ന നിലയിലാണ്. കര്‍ണാടകയുടെ രക്ഷാപ്രവര്‍ത്തനത്തില്‍ വിശ്വാസമില്ലെന്നും കേരളത്തില്‍ നിന്ന് ആളുകളെ അയക്കണണെന്നും തിരച്ചില്‍ നിര്‍ത്തിവയ്ക്കരുതെന്നും കുടുംബം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമമോദിക്ക് കുടുംബം കത്തയച്ചിട്ടുണ്ട്. തിരച്ചിലിന് സൈന്യത്തെ ഇറക്കണമെന്നും അര്‍ജുന്റെ കുടുംബം ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നു.

അർജുൻ ലോറിക്കുളിൽ ജീവനോടെ ഉണ്ടാകുമെന്ന് തന്നെയാണ് കുടുംബവും നാട്ടുകാരും വിശ്വസിക്കുന്നത്. ആധുനീക സൗകര്യങ്ങളുള്ള ലോറിയിൽ ഒരാഴ്ചയോളം പിടിച്ചു നിൽക്കാൻ കഴിഞ്ഞേക്കുമെന്ന് വിദഗ്ധരും പറയുന്നു. എന്നാൽ മണ്ണ് വീഴ്ചയുടെ ആഗാത്തതിൽ ലോറിയുടെ ചില്ല് തകർന്നിട്ടുണ്ടെങ്കിൽ അർജുന് അതിജീവനം ബുദ്ധിമുട്ടാകുമെന്നും ചിലർ ചൂണ്ടികാണിക്കുന്നു. ഏതായാലും അർജുൻ ജീവനോടെ തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ തന്നെയാണ് കേരളം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/221538/the-search-for-arjun-goes-nowhere)