---
title: "മലപ്പുറത്ത് ചികിത്സയിലുളള കുട്ടിക്ക് നിപയെന്ന് സംസ്ഥാനം സ്ഥിരീകരിച്ചു: മന്ത്രി വീണാ ജോര്‍ജ്"
english_title: "Malappuram "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/221540/malappuram"
published_at: "2024-07-20T18:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669bb2ce902ff_download_(91).jpeg"
keywords: []
---

# മലപ്പുറത്ത് ചികിത്സയിലുളള കുട്ടിക്ക് നിപയെന്ന് സംസ്ഥാനം സ്ഥിരീകരിച്ചു: മന്ത്രി വീണാ ജോര്‍ജ്

> **Lead Summary:** **മലപ്പുറം**: മലപ്പുറം പാണ്ടിക്കാട് പഞ്ചായത്തിലെ കുട്ടിക്ക് നിപയെന്ന് സംസ്ഥാത്ത് നടത്തിയ പരിശോധനയിൽ സ്ഥിരീകരണം. സംസ്ഥാനത്ത് നടത്തിയ നിപ പരിശോധനയിൽ പോസിറ്റീവെന്ന് സ്ഥിരീകരിച്ചുവെന്നും പൂനെ വൈറോളജി ലാബിൽ നിന്നുള്ള ഫലം വന്നാൽ മാത്രമേ അന്തിമ സ്ഥിരീകരണമാകുകയുളളുവെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

## Article Content

**മലപ്പുറം**: മലപ്പുറം പാണ്ടിക്കാട് പഞ്ചായത്തിലെ കുട്ടിക്ക് നിപയെന്ന് സംസ്ഥാത്ത് നടത്തിയ പരിശോധനയിൽ സ്ഥിരീകരണം. സംസ്ഥാനത്ത് നടത്തിയ നിപ പരിശോധനയിൽ പോസിറ്റീവെന്ന് സ്ഥിരീകരിച്ചുവെന്നും പൂനെ വൈറോളജി ലാബിൽ നിന്നുള്ള ഫലം വന്നാൽ മാത്രമേ അന്തിമ സ്ഥിരീകരണമാകുകയുളളുവെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

നിലവിൽ പ്രോട്ടോകോൾ പ്രകാരം നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഫലം വരുന്നതിനു മുൻപ് തന്നെ മുൻ കരുതൽ നടപടികൾ സ്വീകരിക്കുകയാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു. ബന്ധുക്കളുടെ ആവശ്യപ്രകാരം കുട്ടിയെ മെഡിക്കൽ കോളേജിലേക്കു മാറ്റും. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പതിനാലുകാരൻ പെരിന്തൽമണ്ണ സ്വദേശിയാണ്. നിപ വൈറസ് ബാധയുടെ ലക്ഷണം കണ്ടതിനെ തുടർന്ന് ഇന്നലെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു.

നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് മലപ്പുറത്ത് ആരോഗ്യ വകുപ്പ് കൺട്രോൾ സെൽ തുറന്നു. മലപ്പുറം പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ സെല്ലാണ് തുറന്നത്. 0483-2732010 ആണ് കൺട്രോൾ റൂം നമ്പർ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/221540/malappuram)