---
title: "അർജുനെ കണ്ടെത്താൻ നാളെ സൈന്യമെത്തും "
english_title: "The army will arrive tomorrow to find Arjun. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/221613/the-army-will-arrive-tomorrow-to-find-arjun"
published_at: "2024-07-20T23:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669bf73fc8527_OIF.jpg"
keywords: []
---

# അർജുനെ കണ്ടെത്താൻ നാളെ സൈന്യമെത്തും 

> **Lead Summary:** ബെംഗളൂരു: ഞായറാഴ്ച രാവിലെ മുതൽ തിരച്ചിലിന്റെ നേതൃത്വം സൈന്യം ഏറ്റെടുക്കും. കർണാടക ഷിരൂരിൽ അഞ്ചു ദിവസമായി മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്ന കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താൻ സൈന്യമെത്തമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ അറിയിച്ചു. കലക്ടറുടെ റിപ്പോർട്ട് കർണാടക സർക്കാർ സൈന്യത്തിനു കൈമാറി. ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും കോഴിക്കോട് എം പി എം കെ രാഘവനും സംസാരിച്ചിരുന്നു.

## Article Content

ബെംഗളൂരു: ഞായറാഴ്ച രാവിലെ മുതൽ തിരച്ചിലിന്റെ നേതൃത്വം സൈന്യം ഏറ്റെടുക്കും. കർണാടക ഷിരൂരിൽ അഞ്ചു ദിവസമായി മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്ന കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താൻ സൈന്യമെത്തമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ അറിയിച്ചു. കലക്ടറുടെ റിപ്പോർട്ട് കർണാടക സർക്കാർ സൈന്യത്തിനു കൈമാറി. ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും കോഴിക്കോട് എം പി എം കെ രാഘവനും സംസാരിച്ചിരുന്നു.

സൈന്യത്തിനെ തിരച്ചിലിനായി വിളിക്കണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം. ശനിയാഴ്ച രാത്രി രക്ഷാപ്രവർത്തനം താൽക്കാലികമായി അവസാനിപ്പിച്ചിരുന്നു. ഞായറാഴ്ച അതിരാവിലെ പുനരാരംഭിക്കും. രണ്ടാംഘട്ട റഡാർ പരിശോധനയിൽ ഒരു സിഗ്നൽകൂടി ലഭിച്ചു. ആകെ നാല് സിഗ്നലുകളാണ് ലഭിച്ചത്. ജിപിഎസ് പോയിന്റിനു മുകളിലാണ് സിഗ്നൽ. ആദ്യഘട്ട പരിശോധനയിൽ മൂന്നു സിഗ്നലുകൾ ലഭിച്ചിരുന്നു.

മംഗളൂരുവിൽ നിന്ന് എത്തിച്ച അത്യാധുനിക റഡാർ ഉപയോ​ഗിച്ച് നടത്തിയ പരിശോധനയിൽ ഇതുവരെ മണ്ണിനടിയിൽ നിന്നും ഒന്നും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നാണ് വിവരം. വൈകിയ വേളയിലെങ്കിലും സൈന്യം എത്തുന്നുവെന്ന ആശ്വാസത്തിലാണ് കുടുംബം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/221613/the-army-will-arrive-tomorrow-to-find-arjun)