---
title: "കിടപ്പറയിൽ ഒളിഞ്ഞുനോട്ടം പതിവായതോടെ നാട്ടുകാർ ചേർന്ന് വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി; ഒടുവിൽ പെട്ടത് അഡ്മിൻ "
english_title: "As sneaking into the bedroom: caught group admin "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/221674/as-sneaking-into-the-bedroom-caught-group-admin"
published_at: "2024-07-21T10:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669c9b6f9fe8b_snecing.jpg"
keywords: []
---

# കിടപ്പറയിൽ ഒളിഞ്ഞുനോട്ടം പതിവായതോടെ നാട്ടുകാർ ചേർന്ന് വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി; ഒടുവിൽ പെട്ടത് അഡ്മിൻ 

> **Lead Summary:** കോഴിക്കോട്: കോഴിക്കോട് കൊരങ്ങാടാണ് സംഭവം നടന്നത്. വീടുകളിൽ രാത്രിയിലെ ഒളിഞ്ഞുനോട്ടം പതിവായതോടെ നാട്ടുകാർ ചേർന്ന് വാട്‌സാപ് ഗ്രൂപ്പ് രൂപീകരിച്ച് നിരീക്ഷണം ശക്തമാക്കി. പ്രദേശത്തെ പ്രമുഖനെ വാട്സാപ്പ് ഗ്രൂപ്പ് അഡ്മിനും ആക്കി. ഒടുവിൽ ഒളിഞ്ഞുനോട്ടക്കാരൻ ഒരു വീട്ടിലെ സി സി ടി വിയിൽ കുടുങ്ങി. സി സി ടി വി ദൃശ്യം പരിശോധിച്ചപ്പോൾ ഞെട്ടിയത് നാട്ടുകാരാണ്. ഒളിഞ്ഞുനോക്കുന്നയാളെ പിടിക്കാൻ രൂപീകരിച്ച വാട്‌സാപ് ഗ്രൂപ്പിന്റെ അഡ്മിനായിരുന്നു വിഡിയോയിൽ. ഗ്രൂപ്പ് വഴി നടക്കുന്ന ചർച്ചകൾ മനസിലാക്കിയാണ് ഇയാൾ ഓരോ വീടുകളിൽ കയറിയി‌രുന്നത്. തിരച്ചിൽ സ്ഥലം മനസ്സിലാക്കിയെങ്കിലും വീട്ടിൽ സിസിടിവിയുള്ളത് യുവാവിന് തിരിച്ചറിയാനായില്ല.

## Article Content

കോഴിക്കോട്: കോഴിക്കോട് കൊരങ്ങാടാണ് സംഭവം നടന്നത്. വീടുകളിൽ രാത്രിയിലെ ഒളിഞ്ഞുനോട്ടം പതിവായതോടെ നാട്ടുകാർ ചേർന്ന് വാട്‌സാപ് ഗ്രൂപ്പ് രൂപീകരിച്ച് നിരീക്ഷണം ശക്തമാക്കി. പ്രദേശത്തെ പ്രമുഖനെ വാട്സാപ്പ് ഗ്രൂപ്പ് അഡ്മിനും ആക്കി. ഒടുവിൽ ഒളിഞ്ഞുനോട്ടക്കാരൻ ഒരു വീട്ടിലെ സി സി ടി വിയിൽ കുടുങ്ങി. സി സി ടി വി ദൃശ്യം പരിശോധിച്ചപ്പോൾ ഞെട്ടിയത് നാട്ടുകാരാണ്. ഒളിഞ്ഞുനോക്കുന്നയാളെ പിടിക്കാൻ രൂപീകരിച്ച വാട്‌സാപ് ഗ്രൂപ്പിന്റെ അഡ്മിനായിരുന്നു വിഡിയോയിൽ. ഗ്രൂപ്പ് വഴി നടക്കുന്ന ചർച്ചകൾ മനസിലാക്കിയാണ് ഇയാൾ ഓരോ വീടുകളിൽ കയറിയി‌രുന്നത്. തിരച്ചിൽ സ്ഥലം മനസ്സിലാക്കിയെങ്കിലും വീട്ടിൽ സിസിടിവിയുള്ളത് യുവാവിന് തിരിച്ചറിയാനായില്ല.

ആൾ പ്രമുഖൻ ആയതുകൊണ്ടുതന്നെ ആർക്കും പരാതിയുമില്ല. പരാതി കിട്ടാത്തതിനാൽ പോലീസ് കേസെടുത്തിട്ടില്ല. ഏതായാലും ഒളിഞ്ഞുനോട്ടം അവസാനിച്ചിട്ടുണ്ട്. ഏറെ നാളായി പ്രദേശത്ത് തലവേദന സൃഷ്ടിക്കുകയായിരുന്നു ഈ യുവാവ്. രാത്രി എത്തുന്നയാൾ വീടുകളുടെ മതിൽ ചാടിക്കടന്ന് കിടപ്പു മുറിയിൽ ഒളിഞ്ഞു നോക്കും.

രാത്രി കാലത്തെ ശല്യം സഹിക്കാനാകാതെ വന്നതോടെയാണ് പ്രദേശവാസികൾ സംഘടിച്ച് തിരച്ചിൽ ആരംഭിച്ചത്. തിരച്ചിൽ ഏകോപിപ്പിക്കുന്നതിന് വാട്‌സാപ് ഗ്രൂപ്പും രൂപീകരിച്ചു. ഒടുവിൽ അഡ്മിൻ തന്നെ പെടുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/221674/as-sneaking-into-the-bedroom-caught-group-admin)