കോവിഡ് വ്യാപനം; തെരഞ്ഞെടുപ്പ് റാലികൾക്കും റോഡ് ഷോകൾക്കുമുള്ള വിലക്ക് തുടരുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

കോവിഡ് വ്യാപനം; തെരഞ്ഞെടുപ്പ് റാലികൾക്കും റോഡ് ഷോകൾക്കുമുള്ള വിലക്ക് തുടരുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
Jan 22, 2022 09:18 PM | By Emmanuel Joseph

ദില്ലി: തെരഞ്ഞെടുപ്പ് റാലികള്‍ക്കും റോഡ് ഷോകള്‍ക്കുമുള്ള വിലക്ക് ജനുവരി 31 വരെ നീട്ടി തെരഞ്ഞെടുപ്പ് കമ്മീഷന്‍.

തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യം വിലയിരുത്തിയ ശേഷമാണ് തീരുമാനം. അതേസമയം, ജനുവരി 28 മുതല്‍ ചെറിയ പൊതുയോഗങ്ങള്‍ നടത്താന്‍ കമ്മീഷന്‍ അനുവാദം നല്‍കിയിട്ടുണ്ട്. കേന്ദ്ര ആരോഗ്യസെക്രട്ടറിയുമായും അഞ്ച് സംസ്ഥാനങ്ങളിലെ ആരോഗ്യ സെക്രട്ടറിമാരും ചീഫ് സെക്രട്ടറിമാരുമായുള്ള ചര്‍ച്ചക്ക് ശേഷമാണ് തീരുമാനം. എല്ലാ സംസ്ഥാനങ്ങളിലും കൊവിഡ് കേസുകള്‍ കൂടുന്നതിനാല്‍ നിയന്ത്രണം ലഘൂകരിക്കുന്നത് വ്യാപനം വര്‍ധിപ്പിക്കുമെന്നാണ് കമ്മീഷന്‍റെ വിലയിരുത്തല്‍. അതിനാല്‍ ജനുവരി 31 വരെ തെരഞ്ഞെടുപ്പ് റാലികള്‍ക്കും റോഡ് ഷോകള്‍ക്കും അനുമതി നല്‍കേണ്ടതില്ലെന്ന് കമ്മീഷന്‍ തീരുമാനിച്ചു. എന്നാല്‍ ജനുവരി 28 മുതല്‍ ആദ്യ ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലങ്ങളില്‍ പൊതുയോഗങ്ങള്‍ നടത്താന്‍ കമ്മീഷന്‍ അനുമതി നല്‍കിയിട്ടുണ്ട്. രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലങ്ങളില്‍ ഫെബ്രുവരി ഒന്ന് മുതല്‍ പൊതുയോഗങ്ങള്‍ നടത്താം. പരാമവധി അഞ്ഞൂറ് പേര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കാവൂ എന്ന് തെരഞ്ഞ‌െടുപ്പ് കമ്മീഷന്‍റെ നിര്‍ദേശം. വീട് കയറിയുള്ള പ്രചാരണത്തിന് പോകാവുന്നുവരുടെ എണ്ണം അഞ്ചില്‍ നിന്ന് പത്താക്കിയും കമ്മീഷന്‍ ഉയ‍ര്‍ത്തി. ജനുവരി 31 ന് വീണ്ടും സാഹചര്യം പരിശോധിച്ച ശേഷം കൂടുതല്‍ ഇളവുകള്‍ നടത്തണമോയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിക്കും.

Election Covid

Next TV

Related Stories
ഇന്ത്യയും അമേരിക്കയും തമ്മിൽ നിക്ഷേപ പ്രോത്സാഹന കരാറില്‍ ഒപ്പുവച്ചു

May 23, 2022 11:54 PM

ഇന്ത്യയും അമേരിക്കയും തമ്മിൽ നിക്ഷേപ പ്രോത്സാഹന കരാറില്‍ ഒപ്പുവച്ചു

ഇന്ത്യയും അമേരിക്കയും തമ്മിൽ നിക്ഷേപ പ്രോത്സാഹന കരാറില്‍...

Read More >>
കുട്ടിയെ കൊണ്ട്‌ മതസ്പര്‍ധ വളര്‍ത്തുന്ന മുദ്രാവാക്യം വിളിപ്പിച്ച സംഭവം; രക്ഷിതാക്കൾക്കെതിരെ കേസെടുത്തു

May 23, 2022 11:31 PM

കുട്ടിയെ കൊണ്ട്‌ മതസ്പര്‍ധ വളര്‍ത്തുന്ന മുദ്രാവാക്യം വിളിപ്പിച്ച സംഭവം; രക്ഷിതാക്കൾക്കെതിരെ കേസെടുത്തു

കുട്ടിയെ കൊണ്ട്‌ മതസ്പര്‍ധ വളര്‍ത്തുന്ന മുദ്രാവാക്യം വിളിപ്പിച്ച സംഭവം; രക്ഷിതാക്കൾക്കെതിരെ കേസെടുത്തു ...

Read More >>
വള്ളിത്തോട് കുടുംബാരോഗ്യ കേന്ദ്രം ഉദ്‌ഘാടനം 25 ന്

May 23, 2022 11:25 PM

വള്ളിത്തോട് കുടുംബാരോഗ്യ കേന്ദ്രം ഉദ്‌ഘാടനം 25 ന്

വള്ളിത്തോട് കുടുംബാരോഗ്യ കേന്ദ്രം ഉദ്‌ഘാടനം 25 ന്...

Read More >>
ഹെഡ്ലൈറ്റിനെ ചൊല്ലി തർക്കം കാറിലിരിക്കുകയായിരുന്ന യുവാക്കളെ വെട്ടി: നാലു പേർ അറസ്റ്റിൽ

May 23, 2022 11:05 PM

ഹെഡ്ലൈറ്റിനെ ചൊല്ലി തർക്കം കാറിലിരിക്കുകയായിരുന്ന യുവാക്കളെ വെട്ടി: നാലു പേർ അറസ്റ്റിൽ

ലൈറ്റിനെ ചൊല്ലി തർക്കം കാറിലിരിക്കുകയായിരുന്ന യുവാക്കളെ വെട്ടി നാലു പേർ അറസ്റ്റിൽ...

Read More >>
ഇരിട്ടി അലയന്‍സ് ക്ലബ് പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു

May 23, 2022 10:57 PM

ഇരിട്ടി അലയന്‍സ് ക്ലബ് പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു

ഇരിട്ടി അലയന്‍സ് ക്ലബ് പുതിയ ഭാരവാഹികള്‍...

Read More >>
കണ്ണൂര്‍ മണ്‍സൂണ്‍ മാരത്തോണ്‍ ലോഗോ പ്രകാശനം ചെയ്തു

May 23, 2022 10:27 PM

കണ്ണൂര്‍ മണ്‍സൂണ്‍ മാരത്തോണ്‍ ലോഗോ പ്രകാശനം ചെയ്തു

കണ്ണൂര്‍ മണ്‍സൂണ്‍ മാരത്തോണ്‍ ലോഗോ പ്രകാശനം...

Read More >>
Top Stories