---
title: "നാശനഷ്ടമുണ്ടായവര്‍ക്ക് അടിയന്തിര നഷ്ടപരിഹാരം നല്‍കണം: അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/221817/kannur"
published_at: "2024-07-21T19:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669d137bd4c30_IMG-20240721-WA0024.jpg"
keywords: []
---

# നാശനഷ്ടമുണ്ടായവര്‍ക്ക് അടിയന്തിര നഷ്ടപരിഹാരം നല്‍കണം: അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്

> **Lead Summary:**  **കണ്ണൂര്‍**: കരിങ്കല്‍ ക്വാറിയിടിഞ്ഞ് കൂറ്റന്‍ കരിങ്കല്ലുകള്‍ തെറിച്ചും വെള്ളം കുത്തിയൊലിച്ചും വീടുകളും വാഹനങ്ങളും തകര്‍ന്ന വട്ടിപ്രത്ത് നാശനഷ്ടം സംഭവിച്ചവര്‍ക്ക് അടിയന്തിര നഷ്ടപരിഹാരം നല്‍കണമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് ആവശ്യപ്പെട്ടു.

## Article Content

 **കണ്ണൂര്‍**: കരിങ്കല്‍ ക്വാറിയിടിഞ്ഞ് കൂറ്റന്‍ കരിങ്കല്ലുകള്‍ തെറിച്ചും വെള്ളം കുത്തിയൊലിച്ചും വീടുകളും വാഹനങ്ങളും തകര്‍ന്ന വട്ടിപ്രത്ത് നാശനഷ്ടം സംഭവിച്ചവര്‍ക്ക് അടിയന്തിര നഷ്ടപരിഹാരം നല്‍കണമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് ആവശ്യപ്പെട്ടു.

വട്ടിപ്രത്തെ മാവുള്ളകണ്ടി ബാബു, പ്രസീദ് എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. പരിസരത്തെ വേറെയും വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ഓട്ടോറിക്ഷയും ബൈക്കുള്‍പ്പെടെ വാഹനങ്ങളും തകര്‍ന്നിട്ടുണ്ട്. ക്വാറിയോട് ചേര്‍ന്ന് കിടക്കുന്ന വീടുകള്‍ക്കാണ് വലിയ നാശനഷ്ടങ്ങളുണ്ടായിരിക്കുന്നത്. നാശനഷ്ടം സംഭവിച്ചവരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിപ്പാര്‍പ്പിക്കാനും മതിയായ നഷ്ടപരിഹാരം നല്‍കാനും സത്വര നടപടിയുണ്ടാകണം. പ്രദേശവാസികളുടെ ആശങ്കയകറ്റാന്‍ അധികൃതരുടെ ഭാഗത്തു നിന്ന് ഇടപെടലുണ്ടാകണം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മതിയായ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് ആവശ്യപ്പെട്ടു. കാലവര്‍ഷക്കെടുതിയില്‍ ജില്ലയില്‍ വ്യാപകമായ നാശനഷ്ടങ്ങളാണ് സംഭവിച്ചിട്ടുള്ളത്.

ചുഴലിക്കാറ്റിലും കനത്ത മഴയിലും നിരവധി വീടുകള്‍ തകര്‍ന്നിട്ടുണ്ട്. വലിയ തോതില്‍ കൃഷിനാശവും സംഭവിച്ചിട്ടുണ്ട്. ദുരിതബാധിതര്‍ക്ക് ആശ്വാസമെത്തിക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കണമെന്ന് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് ആവശ്യപ്പെട്ടു. നാശനഷ്ടമുണ്ടായ പ്രദേശങ്ങള്‍ ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു. കെ.സി.മുഹമ്മദ് ഫൈസല്‍, കെ.സി ഗണേശന്‍, എം,വി ചിത്രകുമാര്‍ തുടങ്ങിയവരും കൂടെയുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/221817/kannur)