കോഴിക്കോട്: നാല് ലക്ഷം രൂപയോളം വിലവരുന്ന 7500 പായ്ക്കറ്റ് നിരോധിത പുകയില ഉത്പ്പന്നവുമായി ഒരാള്‍ പിടിയിലായി.
നിരോധിത പുകയില ഉത്പ്പന്നമായ ഹാന്‍സുമായി കോഴിക്കോട് പുതിയറ സ്വദേശി തച്ചറക്കല്‍ മുജീബിനെ (43) ആണ് മെഡിക്കല്‍ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്. മെഡിക്കല്‍ കോളേജ് അസി.പൊലീസ് കമ്മീഷണര്‍ കെ. സുദര്ശന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് മുജീബിന്്റെ പുതിയറയിലെ വീട് റെയ്ഡ് ചെയ്തപ്പോള്‍ മുജീബിന്റെ കിടപ്പുമുറിയിലെ കട്ടിലനടിയില്‍ 10 ചാക്കുകളിലായി ഹാന്‍സ് ഒളിപ്പിച്ച നിലയിലായിരുന്നു. മെഡിക്കല്‍ കോളേജ് എസ്.ഐ ദീപ്തി. വി.വി, എ.എസ്.എ ഷിബില്‍ ജോസഫ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ മധു, സിവില്‍ പൊലീസ് ഓഫീസര്‍ വിനിഷ് കുമാര്‍. ഇ, ഹോം ഗാര്‍ഡ് ബിജു എന്നിവരടങ്ങിയ സംഘമാണ് റെയ്ഡ് ചെയ്തത്. ബെംഗളുരുവില്‍ നിന്ന് ടൂറിസ്റ്റ് ബസ്സുകളില്‍ പാര്‍സല്‍ എന്ന വ്യാജേന കടത്തിക്കൊണ്ടുവരുന്ന ഹാന്‍സ്, നഗരത്തിലെ ചെറുകിട കച്ചവടക്കാര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും മറ്റും വില്‍പ്പന നടത്തുകയാണ് ഇയാളുടെ രീതി. ഏകദേശം രണ്ടു വര്‍ഷക്കാലമായി സ്ഥിരമായി ഇത്തരത്തില്‍ വിവിധ തരത്തിലുള്ള മയക്കുമരുന്ന് ഉത്പ്പന്നങ്ങള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കടത്തിക്കൊണ്ടു വന്ന് കേരളത്തിലെ വിവിധയിടങ്ങളില്‍ വില്പന നടത്തി വരുന്നതായി മുജീബ് പൊലീസിനോട് സമ്മതിച്ചു.
Banned Tobacco Products