ഇരിട്ടി : വള്ളിത്തോട് ,കുന്നോത്ത്പറമ്പ് മഠം - മലപ്പൊട്ട് കോൺഗ്രീറ്റ് റോഡ് സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്‌തു. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 23.38 ലക്ഷം രൂപ മുടക്കിയാണ് 450 മീറ്റർ റോഡിന്റെ നിർമ്മാണം പൂർത്തിയാക്കിയത് .പ്രദേശവാസികളുടെ ഏറെക്കാലത്തെ ആവശ്യണ് ഇതോടെ പൂർത്തിയായത് . പായം പഞ്ചായത്ത് പ്രസിഡന്റ് പി. രജിനി അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ലിസി ജോസഫ്, ബ്ലോക്ക് മെമ്പർ ഹമീദ്, പായം പഞ്ചായത്ത് മെമ്പർമാരായ മിനി പ്രസാദ്, സുഭാഷ് രാജൻ, ഷൈജൻ ജേക്കബ്, മുൻമെമ്പർ ടോം മാത്യു , റഹീസ്, വി. ബാലകൃഷ്ണൻ, ഹുസൈൻ കുട്ടി, ബാലകൃഷ്ണൻ ചാത്തോത്ത്,ബഷീർ, ഡെന്നിസ് മാണി, ചന്ദ്രിക, ചാക്കോ തുടങ്ങിയവരും പങ്കെടുത്തു.
Iritty