ഇരിട്ടി : കീഴ്പ്പള്ളി റബ്ബർ കർഷക സംഘത്തിന്റെയും കണ്ണൂർ ജില്ലാ ആശുപത്രിയുടെ മൊബൈൽ നേത്ര വിഭാഗം യൂണിറ്റിന്റെയും കീഴ്പ്പള്ളി സി.എച്ച്.സി യുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധനയും, തിമിര ശസ്ത്രക്രിയ നിർണ്ണയ ക്യാമ്പും ജൂലൈ 23 ന് ചൊവ്വാഴ്ച രാവിലെ ഒൻപത് മണി മുതൽ ഒരു മണി വരെ കീഴ്പ്പള്ളി ചാവറ ചർച്ച് സൺഡേ സ്കൂൾ ഹാളിൽ വെച്ച് നടത്തപ്പെടും.
പരിശോധന സമയത്ത് തിമിര ശസ്ത്രക്രിയ ആവശ്യമുളവർക്ക് കണ്ണൂർ ജില്ലാ ആശുപത്രിയിൽ വെച്ച് തികച്ചും സൗജന്യമായി അത്യാധുനിക സംവിധാനങ്ങളോടെ ശസ്ത്രക്രിയ ചെയ്ത് കൊടുക്കും. ഡോ. സന്ധ്യാ റാം, ഡോ. പ്രിയ സദാനന്ദൻ , എന്നിവർ നേതൃത്വം നൽകും.
Iritty