---
title: "തൊടീക്കളം പ്രാഥമികആരോഗ്യ കേന്ദ്രത്തിന്റെ മുഖഛായ മാറുന്നു"
english_title: "Thodeekkaĺamhospital"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/221995/thodeekkaamhospital"
published_at: "2024-07-22T13:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669e168511bcd_1000014056.jpg"
keywords: []
---

# തൊടീക്കളം പ്രാഥമികആരോഗ്യ കേന്ദ്രത്തിന്റെ മുഖഛായ മാറുന്നു

> **Lead Summary:** **തൊടീക്കളം : ** തൊടീക്കളം പ്രാഥമികആരോഗ്യ കേന്ദ്രത്തിന്റെ മുഖഛായ മാറുന്നു. 1 കോടി രൂപ ചിലവിലാണ് പുതിയ കെട്ടിടം ഒരുങ്ങുന്നത് തൊടീക്കളം പ്രാഥമികാരോഗ്യ കേന്ദ്രത്തിന് കൂടുതൽ അടിസ്ഥാന സൗകര്യത്തിനായി പുതിയ ബ്ലോക്ക് കെട്ടിടം ഒരുങ്ങുന്നു.

## Article Content

**തൊടീക്കളം : ** തൊടീക്കളം പ്രാഥമികആരോഗ്യ കേന്ദ്രത്തിന്റെ മുഖഛായ മാറുന്നു. 1 കോടി രൂപ ചിലവിലാണ് പുതിയ കെട്ടിടം ഒരുങ്ങുന്നത് തൊടീക്കളം പ്രാഥമികാരോഗ്യ കേന്ദ്രത്തിന് കൂടുതൽ അടിസ്ഥാന സൗകര്യത്തിനായി പുതിയ ബ്ലോക്ക് കെട്ടിടം ഒരുങ്ങുന്നു.

2 നിലകളിലായി ഒരു കോടി രൂപ ചിലവിലാണ് കെട്ടിടം പണി പൂർത്തിയാവുക. ഫാർമസി, ചെക്കപ്പ് ഏറിയ, ഒബ്സർവേഷൻ റൂം നെഴ്സിംഗ് റും , ഡോക്ടേസ് റും ,തുടങ്ങി ഒപി വിഭാഗങ്ങൾ ഒന്നാം നിലയിലും, മാതൃ ശിശു വിഭാഗം രണ്ടാം നിലയിലുമായിരിക്കും പ്രവർത്തിക്കുകയെന്ന് മെഡിക്കൽ ഓഫീസർ ഡോ: കെ.പി. മഞ്ജുള പറഞ്ഞു.

സ്പെഷൽ ട്രൈബൽ ആശുപത്രി എന്ന പദവിയിലാക്കി കിടത്തി ചികിത്സക്കായി കിട്ടാൻ പഞ്ചായത്ത് തലത്തിൽ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ലിമിറ്റഡിൻ്റെ നേതൃത്വത്തിൽ പിണറായി പിക്കോസ് എന്ന കമ്പനിയാണ് പണി ആരംഭിച്ചിട്ടുള്ളത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/221995/thodeekkaamhospital)