---
title: "കലിപ്പ് കാട്ടി കർണാടക പോലീസ്; മലയാളികൾ ഷിരൂരിൽ നിന്നും മടങ്ങണമെന്ന് തിട്ടൂരം "
english_title: "police Urges Malayalees To Return From Shirur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/222010/police-urges-malayalees-to-return-from-shirur"
published_at: "2024-07-22T14:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669e20142de7a_savearjun.jpg"
keywords: []
---

# കലിപ്പ് കാട്ടി കർണാടക പോലീസ്; മലയാളികൾ ഷിരൂരിൽ നിന്നും മടങ്ങണമെന്ന് തിട്ടൂരം 

> **Lead Summary:** ഷിരൂർ: മലയാളി രക്ഷാപ്രവർത്തകരോട് കലിപ്പ് കാട്ടി കർണാടക പോലീസ്. കര്‍ണാടകയിലെ അങ്കോലയില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തിരച്ചിലിന് കേരളത്തിൽ നിന്നും എത്തിയവരോടാണ് പോലിസിന്റെ തിട്ടൂരം. മലയാളികൾ ഷിരൂരിൽ നിന്നും ഉടൻ മടങ്ങണമെന്ന് ഭീകഷണിപ്പെടുത്തിയതായി അവിടെയെത്തിയ മലയാളികൾ പറയുന്നു.

## Article Content

ഷിരൂർ: മലയാളി രക്ഷാപ്രവർത്തകരോട് കലിപ്പ് കാട്ടി കർണാടക പോലീസ്. കര്‍ണാടകയിലെ അങ്കോലയില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തിരച്ചിലിന് കേരളത്തിൽ നിന്നും എത്തിയവരോടാണ് പോലിസിന്റെ തിട്ടൂരം. മലയാളികൾ ഷിരൂരിൽ നിന്നും ഉടൻ മടങ്ങണമെന്ന് ഭീകഷണിപ്പെടുത്തിയതായി അവിടെയെത്തിയ മലയാളികൾ പറയുന്നു.

രക്ഷാ പ്രവർത്തകൻ രഞ്ജിത്ത് ഇസ്രയേലിനെ പോലീസ് മർദ്ദിച്ചതായും ദൃക്‌സാക്ഷികൾ പറഞ്ഞു. അര മണിക്കൂറിനകം കേരളത്തിലേക്ക് മടങ്ങിപോകണ മെന്നാണ് പോലീസ് അറിയിച്ചതെന്നും എന്നാൽ എന്ത് വന്നാലും അർജുനെ കണ്ടുകിട്ടിയാലേ മടങ്ങൂ എന്നും കേരളത്തിൽ നിന്നും രക്ഷാപ്രവർത്തനത്തിനെത്തിയവർ അറിയിച്ചു.

അതെ സമയം അര്‍ജുന് വേണ്ടിയുള്ള തിരച്ചിലില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചനയുണ്ട്. സൈന്യത്തിന്റെ ഡീപ്പ് സെര്‍ച്ച് മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ചുള്ള പരിശോധനയിലാണ് സിഗ്നല്‍ ലഭിച്ചത്. റോഡില്‍ നിന്നു ലഭിച്ച സിഗ്നലില്‍ മണ്ണിനടിയില്‍ ലോഹസാന്നിധ്യം ഉണ്ടെന്നാണ് വിലയിരുത്തല്‍. ഏകദേശം 10 മീറ്റർ വലിപ്പമുള്ള ലോഹ സാനിധ്യം ലോറി ആകാൻ തന്നെയാണ് സാധ്യത എന്നാണ് നിഗമനം. ഒരു മണിക്കൂറിനുള്ളിൽ നിർണ്ണായക വിവരം ലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/222010/police-urges-malayalees-to-return-from-shirur)