---
title: "പന്ത്രണ്ട് വയസുകാരിക്ക് അദ്ധ്യാപികയുടെ ഹൃദയം; ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആദ്യമായി ഹൃദയമാറ്റ ശസ്ത്രക്രിയ"
english_title: "First heart transplant at Sree Chitra Institute"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/222018/first-heart-transplant-at-sree-chitra-institute"
published_at: "2024-07-22T14:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669e262b6f9f6_sree-chitra.jpg"
keywords: []
---

# പന്ത്രണ്ട് വയസുകാരിക്ക് അദ്ധ്യാപികയുടെ ഹൃദയം; ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആദ്യമായി ഹൃദയമാറ്റ ശസ്ത്രക്രിയ

> **Lead Summary:**  തിരുവനന്തപുരം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആദ്യമായി ഹൃദയമാറ്റ ശസ്ത്രക്രിയ നടക്കും. 12 വയസുകാരിക്കാണ് ഹൃദയം മാറ്റിവെയ്ക്കുന്നത്. മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം സ്വദേശിനി അദ്ധ്യാപികയുടെ ഹൃദയമാണ് പന്ത്രണ്ട് വയസുകാരിക്ക് തുന്നിച്ചേര്‍ക്കാന്‍ പോകുന്നത്. ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കായി ഒരുങ്ങിക്കഴിഞ്ഞു. ഇതിന് വേണ്ട സജ്‌ജീകരണങ്ങൾ നേരത്തെ തന്നെ ഒരുക്കിയിരുന്നു. എന്നാൽ ഇത്തരം ശസ്ത്രക്രിയക്കായുള്ള ലൈസന്‍സ് അടക്കമുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായത് കഴിഞ്ഞമാസമാണ്.

## Article Content

 തിരുവനന്തപുരം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആദ്യമായി ഹൃദയമാറ്റ ശസ്ത്രക്രിയ നടക്കും. 12 വയസുകാരിക്കാണ് ഹൃദയം മാറ്റിവെയ്ക്കുന്നത്. മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം സ്വദേശിനി അദ്ധ്യാപികയുടെ ഹൃദയമാണ് പന്ത്രണ്ട് വയസുകാരിക്ക് തുന്നിച്ചേര്‍ക്കാന്‍ പോകുന്നത്. ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കായി ഒരുങ്ങിക്കഴിഞ്ഞു. ഇതിന് വേണ്ട സജ്‌ജീകരണങ്ങൾ നേരത്തെ തന്നെ ഒരുക്കിയിരുന്നു. എന്നാൽ ഇത്തരം ശസ്ത്രക്രിയക്കായുള്ള ലൈസന്‍സ് അടക്കമുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായത് കഴിഞ്ഞമാസമാണ്.

12 വയസുള്ള തിരുവനന്തപുരം സ്വദേശിയായ അനുഷ്‌ക എന്ന പെണ്‍കുട്ടിക്കാണ് ഹൃദയം മാറ്റിവെയ്ക്കുന്നത്. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ ഡാനി എന്ന അധ്യാപികയുടെ ഹൃദയമാണ് പെണ്‍കുട്ടിയില്‍ തുന്നിപിടിപ്പിക്കുന്നത്. ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിലാണ് ഇവര്‍ ചികിത്സ തേടിയത്. ഇന്നലെ വൈകീട്ടോടെയാണ് ഇവര്‍ക്ക് മസ്തിഷ്‌ക മരണം സംഭവിച്ചത്. തുടര്‍ന്ന് അവയവദാനത്തിന് അധ്യാപികയുടെ ബന്ധുക്കള്‍ സന്നദ്ധത അറിയിക്കുകയായിരുന്നു. ഹൃദയം ഉള്‍പ്പെടെ അഞ്ചു അവയവങ്ങളാണ് പലര്‍ക്കുമായി ദാനം ചെയ്യുന്നത്.

കാര്‍ഡിയോമയോപ്പതി എന്ന രോഗം ബാധിച്ച കുട്ടിയാണ് അനുഷ്‌ക. രക്തം പമ്പ് ചെയ്യുന്നതിന് അടക്കമുള്ള പ്രയാസമാണ് കാര്‍ഡിയോ മയോപ്പതി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/222018/first-heart-transplant-at-sree-chitra-institute)