---
title: "പറശ്ശിനിക്കടവിൽ ബോട്ട് സർവീസ് പുനരാരംഭിച്ചു"
english_title: "Parasdinikkadavuboating"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/222047/parasdinikkadavuboating"
published_at: "2024-07-22T16:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669e3a0ab4417_1000014111.jpg"
keywords: []
---

# പറശ്ശിനിക്കടവിൽ ബോട്ട് സർവീസ് പുനരാരംഭിച്ചു

> **Lead Summary:** **കണ്ണൂർ: **പറശ്ശിനിക്കടവിൽ ബോട്ട് സർവീസ് പുനരാരംഭിച്ചു. മഴ ശക്തമായതോടെ പറശ്ശിനിക്കടവിൽ ജല നിരപ്പ് ഉയർന്ന സാഹചര്യത്തിൽ ബോട്ട് സർവീസ് നിർത്തിവച്ചിരുന്നു.

## Article Content

**കണ്ണൂർ: **പറശ്ശിനിക്കടവിൽ ബോട്ട് സർവീസ് പുനരാരംഭിച്ചു. മഴ ശക്തമായതോടെ പറശ്ശിനിക്കടവിൽ ജല നിരപ്പ് ഉയർന്ന സാഹചര്യത്തിൽ ബോട്ട് സർവീസ് നിർത്തിവച്ചിരുന്നു.

പഴശ്ശി ഡാം തുറന്നതിനാലും ബുധനാഴ്ച വൈകുന്നേരത്തോടെ വളപട്ടണം പുഴയിൽ ഒഴുക്ക്‌ കൂടിയതിനാലുമായിരുന്നു സർക്കാർ ബോട്ട് സർവീസും പ്രൈവറ്റ് ബോട്ട് സർവീസും നിർത്തിവച്ചത്.

ജല ഗതാഗത വകുപ്പിന്റെ പറശ്ശിനിക്കടവ് സ്റ്റേഷൻ പരിധിയിലുള്ള മാട്ടൂൽ, അഴീക്കൽ ഫെറി റൂട്ടിലെ 2 ബോട്ട് ആണ് സർവീസ് നിർത്തിയിരുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/222047/parasdinikkadavuboating)