---
title: "ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരം: പന്ത്രണ്ടുകാരിയില്‍ ഹൃദയം മിടിച്ചു "
english_title: "Heart transplant surgery successful: 12-year-old girl's heart beats "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/222066/heart-transplant-surgery-successful-12-year-old-girls-heart-beats"
published_at: "2024-07-22T18:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669e50ffc23c2_sree-chitra.jpg"
keywords: []
---

# ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരം: പന്ത്രണ്ടുകാരിയില്‍ ഹൃദയം മിടിച്ചു 

> **Lead Summary:** തിരുവനന്തപുരം: ശ്രീചിത്ര മെഡിക്കല്‍ സെന്ററിലെ ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരം. പന്ത്രണ്ട് വയസുള്ള തൃശൂര്‍ സ്വദേശിയായ പെണ്‍കുട്ടിക്കാണ് ഹൃദയം മാറ്റിവെച്ചത്. ശ്രീചിത്ര മെഡിക്കല്‍ സെന്ററിലെ ആദ്യത്തെ ഹൃദയമാറ്റ ശസ്ത്രക്രിയ ആയിരുന്നു ഇന്ന് നടന്നത്. മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം സ്വദേശിനിയുടെ ഹൃദയമാണ് 12കാരിയില്‍ തുന്നിച്ചേര്‍ത്തത്. ഡോ. സൗമ്യ രമണന്റെ നേതൃത്വത്തിലുള്ള സംഘമാണ് സങ്കീര്‍ണമായ ശസ്ത്രക്രിയവിജയകരമായി പൂർത്തിയാക്കിയത്.

## Article Content

തിരുവനന്തപുരം: ശ്രീചിത്ര മെഡിക്കല്‍ സെന്ററിലെ ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരം. പന്ത്രണ്ട് വയസുള്ള തൃശൂര്‍ സ്വദേശിയായ പെണ്‍കുട്ടിക്കാണ് ഹൃദയം മാറ്റിവെച്ചത്. ശ്രീചിത്ര മെഡിക്കല്‍ സെന്ററിലെ ആദ്യത്തെ ഹൃദയമാറ്റ ശസ്ത്രക്രിയ ആയിരുന്നു ഇന്ന് നടന്നത്. മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം സ്വദേശിനിയുടെ ഹൃദയമാണ് 12കാരിയില്‍ തുന്നിച്ചേര്‍ത്തത്. ഡോ. സൗമ്യ രമണന്റെ നേതൃത്വത്തിലുള്ള സംഘമാണ് സങ്കീര്‍ണമായ ശസ്ത്രക്രിയവിജയകരമായി പൂർത്തിയാക്കിയത്.

കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ ഡാനി എന്ന അധ്യാപികയുടെ ഹൃദയമാണ് പെണ്‍കുട്ടിയില്‍ തുന്നിപിടിപ്പിച്ചത്. ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിലാണ് അധ്യാപിക ചികിത്സ തേടിയത്. ഇന്നലെ വൈകീട്ടോടെയാണ് ഇവര്‍ക്ക് മസ്തിഷ്‌ക മരണം സംഭവിച്ചത്. തുടര്‍ന്ന് അവയവദാനത്തിന് അധ്യാപികയുടെ ബന്ധുക്കള്‍ സന്നദ്ധത അറിയിക്കുകയായിരുന്നു.

ഹൃദയം ഉള്‍പ്പെടെ അഞ്ചു അവയവങ്ങളാണ് പലര്‍ക്കുമായി ദാനം ചെയ്യുന്നത്. കാര്‍ഡിയോ മയോപ്പതി എന്ന രോഗം ബാധിച്ച പന്ത്രണ്ടുകാരി കഴിഞ്ഞ രണ്ടു മാസമായി ശ്രീചിത്രയില്‍ ചികിത്സയിലായിരുന്നു. രക്തം പമ്പ് ചെയ്യുന്നതിന് അടക്കമുള്ള പ്രയാസമാണ് കാര്‍ഡിയോ മയോപ്പതി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/222066/heart-transplant-surgery-successful-12-year-old-girls-heart-beats)