---
title: " ലോറിയും അർജുനും എവിടെ? ഉത്തരം കിട്ടാതെ ദൗത്യസംഘം "
english_title: "Mission team without answering"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/222075/mission-team-without-answering"
published_at: "2024-07-22T18:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669e5d426bfaf_arjun_lorry.jpg"
keywords: []
---

#  ലോറിയും അർജുനും എവിടെ? ഉത്തരം കിട്ടാതെ ദൗത്യസംഘം 

> **Lead Summary:** ഷിരൂർ: കർണാടകം അങ്കോലയിൽ മണ്ണിടിച്ചിലുണ്ടായ പ്രദേശത്തെ 90 ശതമാനം മണ്ണു നീക്കിയിട്ടും അർജുനെയും ലോറിയെയും കണ്ടെത്താൻ കഴിയാത്തതോടെ ലോറി നദിയിൽ വീണിരിക്കാമെന്ന നിഗമനത്തിലാണ് ദൗത്യസംഘം. ലോറി കരയിൽ ഉണ്ടായിരുന്നെങ്കിൽ ഇത്രയും മണ്ണു നീക്കിയ സ്ഥിതിക്ക് എന്തെങ്കിലും സൂചന ലഭിക്കുമെന്നാണ് ദൗത്യസംഘം കരുതുന്നത്. നദിയിൽ ലോറി വീണെങ്കിൽ ഇതിനകം തടിക്കഷണങ്ങൾ വെള്ളത്തിൽ കണ്ടെത്തിയേനെ. എന്നാൽ ഒറ്റ തടിക്കഷണവും വെള്ളത്തിൽ കണ്ടെത്താൻ സാധിച്ചില്ല.

## Article Content

ഷിരൂർ: കർണാടകം അങ്കോലയിൽ മണ്ണിടിച്ചിലുണ്ടായ പ്രദേശത്തെ 90 ശതമാനം മണ്ണു നീക്കിയിട്ടും അർജുനെയും ലോറിയെയും കണ്ടെത്താൻ കഴിയാത്തതോടെ ലോറി നദിയിൽ വീണിരിക്കാമെന്ന നിഗമനത്തിലാണ് ദൗത്യസംഘം. ലോറി കരയിൽ ഉണ്ടായിരുന്നെങ്കിൽ ഇത്രയും മണ്ണു നീക്കിയ സ്ഥിതിക്ക് എന്തെങ്കിലും സൂചന ലഭിക്കുമെന്നാണ് ദൗത്യസംഘം കരുതുന്നത്. നദിയിൽ ലോറി വീണെങ്കിൽ ഇതിനകം തടിക്കഷണങ്ങൾ വെള്ളത്തിൽ കണ്ടെത്തിയേനെ. എന്നാൽ ഒറ്റ തടിക്കഷണവും വെള്ളത്തിൽ കണ്ടെത്താൻ സാധിച്ചില്ല.

ഇതോടെ അർജുനും ലോറിയും എവിടെയെന്ന ചോദ്യം കൂടുതൽ സങ്കീർണമാകുന്നു. ലോറി നിർത്തിയിട്ടിടത്തുനിന്നു നീങ്ങിപോകാൻ സാധ്യതയില്ലെന്ന നിലപാടിലാണ് ലോറി ഉടമ മനാഫ്. ലോറി നിര്‍ത്തിയിട്ട ഭാഗത്തുനിന്നു മണ്ണിടിച്ചിലിൽ തള്ളിപ്പോയെങ്കില്‍ ചായക്കടയുണ്ടായിരുന്ന ഭാഗത്ത് ഉണ്ടാകാനാണ് സാധ്യത. അങ്ങനെ വണ്ടി തള്ളിപ്പോന്നുവെങ്കില്‍ ഒന്നുരണ്ടു തവണ മറിയാനുള്ള സാധ്യതയുമുണ്ട്. ലോറി മറിഞ്ഞിരുന്നെങ്കില്‍ ലോറിയിലുളള തടിക്കഷണങ്ങളിലൊന്നെങ്കിലും പരിസരത്ത് കണ്ടെത്തിയേനെ. അങ്ങിനെയൊന്നും കണ്ടെത്തിയിട്ടില്ല.

ഒരു തടിക്കഷണം പോലും ഇവിടെനിന്നും ഇതുവരെ കിട്ടിയിട്ടില്ല. ഏതായാലും നാളെ നദിയിൽ വീണ മണ്ണ് മാറ്റി തുടങ്ങും. 60 മീറ്റർ ദൂരത്തുനിന്ന് മണ്ണ് നീക്കാൻ കഴിയുന്ന ജെസിബി നാളെ എത്തുമെന്ന് എം എൽ എ പറയുന്നുണ്ട്. കരയിൽ ഇല്ലെങ്കിൽ ലോറി നദിയിൽ ഉണ്ടാകുമെന്ന നിഗമനത്തിലാണ് ദൗത്യസംഘം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/222075/mission-team-without-answering)